ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും പൊതു അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെയും പൊതു അവധി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അതേസമയം ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാള്‍ അവധിയില്‍ മാറ്റമില്ല. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. ചെറിയ പെരുന്നാള്‍ നാളെയായിരിക്കുമെന്ന് ഖാസിമാര്‍ നേരത്തെ അറിയിച്ചിരുന്നു. ശവ്വാല്‍ മാസപ്പിറവി ഇന്നലെ കണ്ടിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.













Click it and Unblock the Notifications