കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പിറവി കണ്ടില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച, നിസ്കാരം വീടുകളില്‍

Google Oneindia Malayalam News

കോഴിക്കോട്: ഇന്ന് സംസ്ഥാനത്ത് ഒരിടത്ത് നിന്നും ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കത്തതിനാല്‍ റമളാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ ഞാറാഴ്ച ആയിരിക്കുമെന്ന് മത പണ്ഡിതന്‍മാര്‍ അറിയിച്ചു.

ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി,
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, എന്നിവര്‍ ചെറിയ പെരുന്നാള്‍ നിസ്കാരം ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു.

muslim

' പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ ' ; ചൗഹാനുമായി തിരക്കിട്ട കൂടിക്കാഴ്ച ; ' പികെ ' ഇഫ്കടിൽ കണ്ണുവെച്ച് കോൺഗ്രസ്' പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ ' ; ചൗഹാനുമായി തിരക്കിട്ട കൂടിക്കാഴ്ച ; ' പികെ ' ഇഫ്കടിൽ കണ്ണുവെച്ച് കോൺഗ്രസ്

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെയായിരിക്കും. നേരത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത ഇ.കെ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പതിവ് രീതിയിലുള്ള ആഘോഷം ലോകത്ത് എവിടേയുമില്ലു. മുസ്ലിങ്ങളെ സംബന്ധിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കരിക്കുക എന്നത് വലിയ പുണ്യകര്‍മ്മമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീട്ടില്‍ നിന്ന് എല്ലാവരും നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോണിയയെ വിടാതെ ബിജെപി ... പുതിയ കേസ് , ഇത്തവണ ബീഹാറില്‍ , കുലുക്കമില്ലാതെ കോണ്‍ഗ്രസ് !!സോണിയയെ വിടാതെ ബിജെപി ... പുതിയ കേസ് , ഇത്തവണ ബീഹാറില്‍ , കുലുക്കമില്ലാതെ കോണ്‍ഗ്രസ് !!

ബസ് വിവാദം: കോൺഗ്രസ് കുടിയേറ്റള തൊഴിലാളികളോട് മാപ്പ് പറയണം, അക്കമിട്ട് വിമർശിച്ച് യുപി ഉപമുഖ്യമന്ത്രിബസ് വിവാദം: കോൺഗ്രസ് കുടിയേറ്റള തൊഴിലാളികളോട് മാപ്പ് പറയണം, അക്കമിട്ട് വിമർശിച്ച് യുപി ഉപമുഖ്യമന്ത്രി

 പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസ് ... പടയൊരുക്കം , 1032 ബസ്സുകള്‍ , വജ്രായുധവുമായി പൈലറ്റ് പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസ് ... പടയൊരുക്കം , 1032 ബസ്സുകള്‍ , വജ്രായുധവുമായി പൈലറ്റ്

English summary
Eid ul fitr 2020 in kerala on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X