കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുന്നത്. കോഴിക്കോട് ഖാസി ആണ് ഇക്കാര്യം അറിയിച്ചത്.

ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച്ചയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊ .കെ. ആലിക്കുട്ടി മുസ്ലിയാര്‍ , സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, എ നജീബ് മൗലവി എന്നിവര്‍ ഉറപ്പിച്ചു.

eid


അതേസമയം, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് നാളെ ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനില്‍ ഇന്ന് റമദാന്‍ 29 പൂര്‍ത്തിയാവുകയേ ഉള്ളൂ. അതിനാല്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ ഒമാനിലും നാളെയാകും ചെറിയ പെരുന്നാള്‍.

English summary
Eid-ul-Fitr 2022 Date: Kerala Muslims to celebrate eid al fitr on 03 May 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X