വീണ്ടുമൊരു ചെറിയ പെരുന്നാള്‍ കൂടി; സന്തോഷത്തിന്റെ ദിവസം, ആശംസകള്‍ അറിയിക്കാം
വീണ്ടുമൊരു ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാന്‍ അല്ലെങ്കില്‍ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിനത്തിലാണ് മുസ്ലീങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
റമസാന്‍ മാസത്തിലെ 28, 29 തീയതികളില്‍ ചന്ദ്രനെ എപ്പോള്‍ കാണും എന്നതിനെ ആശ്രയിച്ചിരിക്കും ചെറിയ പെരുന്നാള്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് ഓരോ രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് വ്യത്യസ്ത ദിനങ്ങളിലാണ്. സന്തോഷത്തിന്റേ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്.

ചെറിയ പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. നമസ്‌കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ര് സകാത് നല്‍കും. പെരുന്നാളാഘോഷിക്കേണ്ട ഒരാളും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫിത്ര് സകാതിന്റെ ലക്ഷ്യം. പുത്തന്‍ ഉടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും കൈത്താളമിട്ടുള്ള പാട്ടുകള്‍ ചൊല്ലിയുമാണ് പെരുന്നാള്‍ ആഘോഷം ഉന്നതിയിലെത്തുന്നത്.
കേരളത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 21ന് ആണ് ചെറിയ പെരുന്നാള്‍ അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ മാസപ്പിറവി കാണുന്നത് അനുസരിച്ച് തീയതിയില്‍ മാറ്റം വരും. അതേസമയം, ചെറിയ പെരുന്നാള്‍ ഈ മാസം 22ന് ആകാനാണ് സാധ്യതയെന്നാണ് രാജ്യാന്തര ജ്യോതിഷ ശാസ്ത്ര കേന്ദ്രം അറിയിക്കുന്നത്.
ഈ ചെറിയ പെരുന്നാളിന് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറുന്ന ഒരുപാട് പേരുണ്ട്. ഈ പെരുന്നാളിന് നിങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന പെരുന്നാള്‍ ആശംസകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
'നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു! ഈദ് മുബാറക്!'
'നിങ്ങളുടെ ഈ ദിനം സമാധാനവും സ്നേഹവും കൊണ്ട് നിറയട്ടെ. ഈദ് മുബാറക്!'
'പ്രാര്‍ത്ഥിക്കാനും പുഞ്ചിരിക്കാനും സ്നേഹിക്കാനും പങ്കുവയ്ക്കാനുമുള്ള മനോഹരമായ അവസരമാണ് ഈദ്. നിങ്ങളുടെ ആത്മാവിനെയും നിങ്ങളുടെ സുഹൃത്തുക്കളെയും വെളിച്ചത്തിന്റെ വഴികളിലേക്ക് തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ തയ്യാറാകുമ്പോള്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ'
'നിങ്ങളുടെ ദയാപ്രവൃത്തികള്‍ അല്ലാഹു അംഗീകരിക്കുകയും നിങ്ങളുടെ അനുസരണക്കേടും പാപങ്ങളും ക്ഷമിക്കുകയും ലോകമെമ്പാടുമുള്ള എല്ലാ വ്യക്തികളുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് മുബാറക് ആശംസിക്കുന്നു'
'എന്റെ ഹൃദയത്തില്‍ സന്തോഷവും മുഖത്ത് ഒരു വലിയ പുഞ്ചിരിയുമായി ഞാന്‍ നിങ്ങള്‍ക്ക് ഈദ്-ഉല്‍-ഫിത്തര്‍ ആശംസകള്‍ അയയ്ക്കുന്നു. ദയയും സദ്ഗുണവും ഉള്ളവരായിരിക്കാന്‍ നാഥന്‍ നമ്മെ സഹായിക്കട്ടെ. ഈദ് മുബാറക്'
'ഈ ഈദ് നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും അല്ലാഹുവിനോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും തുറക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്'












Click it and Unblock the Notifications