മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച
തിരുവനന്തപുരം: തിങ്കളാഴ്ച എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍) ബുധനാഴ്ച. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമും ഇക്കാര്യം അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുള്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലാര്‍, കോഴിക്കോട് വലിയഖാസി എന്നിവരും ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠനങ്ങള്‍ക്ക് അന്ത്യമാകുന്ന പെരുന്നാളിനെ സ്വീകരിക്കാന്‍ മുസ്ലീം വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യത്തോടെയാണ് ഓരോരുത്തരും ചെറിയ പെരുനാളിനെ വരവേല്‍ക്കാനൊരുങ്ങുന്നത്.












Click it and Unblock the Notifications