Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

തിരുവനന്തപുരം: നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത് മനസ്സുമായി വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേറ്റു. സംസ്ഥാനത്തെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

Eid-ul-fitr

പള്ളികളില്‍ പ്രാര്‍ത്ഥനയോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ നടന്നില്ല. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പാളയം ജമാ അത്ത് പള്ളി ഇമാം വിപി സുഹൈബ് മൗലവിയുടെ നേതൃത്വത്തില്‍ നമസ്‌കാര ചടങ്ങുകള്‍ നടന്നു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പാളയം മുസ്ലീം ജമാ അത്ത് സംഘടിപ്പിച്ച ഈദ്ഗാഹില്‍ ഇമാം വിപി സുഹൈബ് മൗലവിയുടെ നേതൃത്വത്തില്‍ ഈദ് നമസ്‌കാരം നടന്നു.

ഈദ് നമസ്‌കാരം

ഈദ് നമസ്‌കാരം

മഹാ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

മഴ തടസ്സപ്പെടുത്തിയില്ല

മഴ തടസ്സപ്പെടുത്തിയില്ല

കനത്ത മഴയെ തുടര്‍ന്ന് മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും പള്ളികളിലാണ് ഈദ് നമസ്‌കാരം നടന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഈദ് നമസ്‌കാരത്തെ മഴ തടസ്സപ്പെടുത്തിയില്ല.

ആശംസകള്‍ കൈമാറി

ആശംസകള്‍ കൈമാറി

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌ക്കാരത്തിനു ശേഷം ആശംസകള്‍ കൈമാറുന്ന വിശ്വാസികള്‍.

മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍

മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍

മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതിക്കിയാണ് നാടെങ്ങും പെരുന്നാള്‍ ആഘോഷിച്ചത്.

വിശ്വാസികളുടെ പെരുമഴ

വിശ്വാസികളുടെ പെരുമഴ

ആയിരക്കണക്കിന് വിശ്വാസികളാണ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌ക്കാരത്തില്‍ പങ്കെടുത്ത്.

നന്മകളാള്‍ സ്ഫുടം ചെയ്ത മനസ്

നന്മകളാള്‍ സ്ഫുടം ചെയ്ത മനസ്

നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുകളെയും സന്ദര്‍ശിച്ച് വിശ്വാസികള്‍ പെരുന്നാള്‍ സന്തോഷം പങ്കുവെക്കും.

മണക്കാട്

മണക്കാട്

മണക്കാട് ഗേള്‍സ് സ്‌കൂളില്‍ നടന്ന ഈദ് ഗാഹിന് എസ്എം സൈനുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി. അഷിറഫ് മദനി പറപ്പൂരാണ് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന് ഈദ് ഗാഹില്‍ ഈദ് സന്ദേശം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+