കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദുല്‍ ഫിത്വര്‍; ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍, പുതിയ വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചകളിലെ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. മെയ് 24ന് മാത്രമായിട്ടാണ് പുതിയ ഇളവുകള്‍. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി കടകള്‍, ചെരുപ്പ് കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രവര്‍ത്തിക്കുക. ഇറച്ചി, മല്‍സ്യ വ്യാപാരം എന്നിവയും പ്രവര്‍ത്തിക്കും. ഇവ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 11 വരെ മാത്രമേ അനുവദിക്കൂ. പെരുന്നാളിന് വിശ്വാസികള്‍ പ്രത്യേകമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. ഇക്കാര്യം കണക്കിലെടുത്തും ഇളവ് നല്‍കി. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിന് വാഹനങ്ങളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ നടത്താം. എങ്കിലും ജാഗ്രത പാലിക്കണം. സാമൂഹിക അകലം നിയന്ത്രിക്കണം. മുഖാവരണം ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

12

അതേസമയം, സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

രാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയംരാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയം

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ സംസ്ഥാനത്ത് 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

English summary
Eid Ul Fitr: Government gives special relaxation on Sunday Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X