Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം; മതംമാറ്റത്തിന് കൊലപാതകം; സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

ഫൈസല്‍ മതംമാറിയതിലെ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.

മലപ്പുറം: ഒരു വര്‍ഷം മുന്‍പ് മുസ്ലീം മതത്തിലേക്ക് മാറിയ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി ഫൈസലിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണസംഘം നിര്‍ണായകമായ അറസ്റ്റ് നടത്തിയത്.

സഹോദരീ ഭര്‍ത്താവ് കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി വിനോദ് (39), കൊടിഞ്ഞി ചുള്ളിക്കുന്നിലെ പുളിക്കല്‍ ഹരിദാസന്‍ (30), ജ്യേഷ്ഠന്‍ ദിനേശ് എന്ന ഷാജി (39), ചാനത്ത് സുനി (39), നന്നമ്പ്ര കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32), ഫൈസലിന്റെ മാതൃസഹോദരന്റെ മകന്‍ പുല്ലാണി സജീഷ് (32), കൊടിഞ്ഞി ചെറുപ്പാറയിലെ െ്രെഡവിങ് സ്‌കൂള്‍ ഉടമകളായ പാലത്തിങ്ങല്‍ പള്ളിപ്പടിയിലെ തയ്യില്‍ ലിജീഷ് (27), പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കോട്ടത്തറ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരാണ് അറസ്റ്റിലായവര്‍.

murder

ഫൈസല്‍ മതംമാറിയതിലെ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നപേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. അതിനു ശേഷം ഭാര്യയും രണ്ടു മക്കളും ഇസ്ലാം മതം സ്വീകരിച്ചു. നേരത്തെ ഫൈസലിന്റെ അമ്മാവനും ഇസ്ലാം സ്വീകരിച്ചിരുന്നു. ഫൈസല്‍ കൂടുതല്‍പേരെ മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നുകാട്ടിയാണ് അക്രമമെന്നാണ് സൂചന. ആറുമാസം മുന്‍പ് അവധിക്കുന്ന ഫൈസല്‍ ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+