കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുമാറാടിയില്‍ ജനകീയ പങ്കാളിത്തത്തോടെ എട്ടര ലക്ഷം രൂപക്ക് കുടിവെള്ള പദ്ധതി

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി മാതൃകയാവുകയാണ് തിരുമാറാടി പഞ്ചായത്ത്. വാര്‍ഡ് മെമ്പര്‍ കെ.ആര്‍.പ്രകാശന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാണ് കാക്കൂര്‍ പള്ളി ഉള്‍പ്പെടുന്ന പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കണ്ടിരിക്കുന്നത്. ഇരുപത്തഞ്ച് കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് എട്ടര ലക്ഷം രൂപ മാത്രമാണ് ചെലവ്.

water

അതേ സമയം തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് ഒരു കോടി രൂപയാണ് 25 കുടുംബങ്ങള്‍ക്കുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിടുന്നത്. ജനകീയ പങ്കാളിത്തത്തോടെ കിണര്‍ കുഴിക്കല്‍ നടത്തിയും കുളം നിര്‍മ്മിക്കാനും, ടാങ്ക് സ്ഥാപിക്കാനും സൗജന്യമായി സ്ഥലം കണ്ടെത്തിയാണ് കാക്കൂര്‍ പള്ളിക്കുന്ന് കുടിവെള്ള പദ്ധതി ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമാകും. വര്‍ഷ കാലത്തും, വേനലിലും മാസത്തില്‍ ശരാശരി രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഇവിടുത്തുകാര്‍ കുടിവെള്ളം വാഹനത്തിലെത്തിക്കാന്‍ ചെലവഴിച്ചിരുന്നത്.

English summary
eight lakh package plan for drinking water in thirumadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X