Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ ക്വട്ടേഷന്‍ സംഘം

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് 19 കാരനായ സഹോദരന്‍. ക്വട്ടേഷന്‍ സംഘം കോഴിക്കോട് നഗരത്തില്‍ അക്രമം അഴിച്ച് വിട്ടത് മണിയ്ക്കൂറുകളോളം, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എട്ടംഗ ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍. പെണ്‍കുട്ടിയെ കാമുകനൊപ്പം വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.

മനന്തലപ്പാല സ്വദേശിനിയായ ഫാത്തിമ ഷേബ (19) നെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ മാത്തോട്ടം സ്വദേശി ഷബീബ് (21) നൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഷബീബ് കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ കോടതിയന്‍ ഹാജാരാകാനെത്തവെയായിരുന്നു ഇരുവര്‍ക്കും നേരെ ക്വട്ടേഷന്‍ ആക്രമണം.

Kozhikode

നഗരമധ്യത്തില്‍ ജനത്തെ മുള്‍മുനയില്‍ നിര്‍ത്തായായിരുന്നു സംഘത്തിന്റെ ആക്രമം. ആക്രമത്തിന് ശേഷം രക്ഷപ്പെട്ട ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയ ഇരിങ്ങല്ലൂര്‍ സ്വദേശികളായ നിസാര്‍ നവാസ് എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തലവന്‍മാര്‍. ബോക്‌സിംഗ് പരിശീലകരായ ഇവര്‍ പരിശീലനത്തിന് എത്തുന്നവരെ ക്വട്ടേഷന്‍ സംഘത്തിലേക്ക് ചേര്‍ക്കും. നാല് ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷന്‍ ഏറ്റെടുത്ത്. അസിസ്റ്റന്‍ര് കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊലീസിനെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പ്രതികളെ കുടുക്കുകയായിരുന്നു പൊലീസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജാരായ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചു. കുട്ടിയ കാമുകനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+