12വര്‍ഷം യുവതിയെ വാണിഭത്തിന് നല്കിയ ബന്ധുക്കള്‍
ചാലക്കുടി: ഇരുപത്തിനാലുകാരിയെ പന്ത്രണ്ട് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചുവരുന്ന ബന്ധുക്കളടക്കം എട്ട് പേര് അറസ്റ്റില്‍. ചാലക്കുടി ഡി വൈ എസ് പി ടി ടോമി സെബാസ്റ്റിയനും സംഘവുമാണ് പ്രതികളെ പിടികൂടിയത്
വെള്ളിക്കുളങ്ങര മോനടയില് പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ ഒമ്പതാംക്ലാസു മുതല്‍ പിതൃസഹോദരിമാരും അവരുടെ ഭര്ത്താക്കന്മാരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നത്രെ. ബന്ധുക്കളും മോനടി സ്വദേശികളുമായ തങ്കപ്പന്, അരവിന്ദാക്ഷന്, അരവിന്ദാക്ഷന്റെ ഭാര്യ ഭവാനി, രാധ, പെണ്‍കുട്ടിയെ പീഡിപ്പിച്ച മോനടി പൈനേടത്ത് ഡേവിഡ്, കിഴയ്ക്കേപുരയ്ക്കല് നന്ദന്, തൂവപ്പറമ്പില് നന്ദന്, പടിയൂര്‍ സുനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പത്തിലധികം പേര് ഇനിയും പിടിക്കപ്പെടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇരുപത്തിനാലു വയസുപ്രായമുള്ള പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസുമുതല്‍ ബന്ധുക്കള്‍ പണംവാങ്ങി പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ മരിച്ചതോടെ അച്ഛന് വേറെ വിവാഹം കഴിച്ച് അവര്‍ക്കൊപ്പം നാടുവിട്ടു. തുടര്‍ന്ന് പൃതൃസഹോദരിമാര്ക്കൊപ്പമാണ് പെണ്‍കുട്ടി വളര്‍ന്നത്. ഒമ്പതാം ക്ലാസുമുതല്‍ അമ്മായിമാര് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി.
സ്വന്തം വീടുകളില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ച് അവിടേയ്ക്ക് ആളുകളെ കൂട്ടിക്കൊണ്ടുവന്നായിരുന്നു ആദ്യമൊക്കെ പീഡനം നടത്തിയിരുന്നത്. പിന്നീട് കൊരേച്ചാലിലെ വാടകവീട്ടിലും ചൊക്കന റബ്ബര്‍ എസ്റ്റേറ്റിലെ ഏറുമാടത്തിലും പാര്‍പ്പിച്ച് പലര്‍ക്കും കാഴ്ച വച്ചു. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ഇവരില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലുള്ള ഗുരുപ്രസാദം ചാരിറ്റബ്ള്‍ ട്രസ്റ്റില്‍ എത്തപ്പെട്ട കുട്ടി അവിടെ ജോലി ചെയ്യന്നതിനിടെ ട്രസ്റ്റ് ഭാരവാഹികളോട് തന്റെ പീഡനകഥ വിവരിക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications