പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാമ് അപകടത്തില്‍ മരിച്ച എട്ടുപേരും. മരിച്ചവരില്‍ പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരെ തിരിച്ചറിഞ്ഞു. അംബുലന്‍സ് ഡ്രൈവറ് സുധീറും അപകടത്തില്‍ മരണപ്പെട്ടു.
നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സില്‍ തണ്ണിശ്ശേരിയില്‍ വെച്ച് മീന്‍വണ്ടി ഇടിക്കുകയായിരുന്നു. നെല്ലിയാമ്പതിയില്‍ അപകടത്തില്‍ പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വിശദമായ പരിശോധനകള്‍ക്ക് ബന്ധുക്കളോടൊപ്പം ആംബുലന്‍സില്‍ പാലക്കാടേക്ക് വരുമ്പോഴാണ് അപകടം നടന്നത്.

വാഹനം വെട്ടിപ്പൊളിച്ചാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്. അമിത വേഗത്തില്‍ എത്തിയ ലോറി അംബുലന്‍സില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications