Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂര്‍ പീഡനം; ഒന്നാം പ്രതിക്ക് 35വര്‍ഷം തടവ്

കൊച്ചി: വിവാദമായ മട്ടന്നൂര്‍ പീഡനക്കേസിലെ ഒന്നാം പ്രതിക്ക് 35 വര്‍ഷവും രണ്ടാം പ്രതിക്ക് 21 വര്‍ഷവും കോടതി തടവുശിക്ഷ വിധിച്ചു. അഞ്ച് കേസുകളില്‍ കുറ്റക്കാരിയാണ് എന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി സോജ ജയിംസിനാണ് 35 വര്‍ഷത്തെ തടവുശിക്ഷ കിട്ടിയത്. രണ്ടാം പ്രതിയായ ദീപക് 21 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കണം.

2009 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പലർക്കായി കാഴ്ചവെച്ചു എന്നാണ് കേസ്. ഒന്നാം പ്രതി സോജ ജെയിംസും രണ്ടാം പ്രതി ദീപകുമാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, തടങ്കലിൽ വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

court-order

ആകെയുള്ള പതിമൂന്ന് കേസുകളിലായി 8 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 പേരെ വെറുതെ വിട്ടു. എറണാകുളം സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക് കോടതിയാണ് മട്ടന്നൂർ പീഡനക്കേസിൽ വിധി പ്രഖ്യാപിച്ചത്. രണ്ടാം പ്രതി ദീപക് നാല് കേസുകളിൽ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സക്കറിയ, തോമസ്, ലില്ലി, മനാഫ്, അബ്ദുൾ റഹ്മാൻ, ശേഖർ എന്നിവർക്കും കോടതി ശിക്ഷ വിധിച്ചു.

ആലപ്പുഴയിലെ ഹൗസ് ബോട്ട്, ഹോട്ടലുകൾ, വിവിധ സ്ഥലങ്ങളിലായി വാടക വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ഒന്നാം പ്രതി സോജ പെൺകുട്ടിയെ പലർക്കായി കാഴ്ചവെച്ചത്. പെൺകുട്ടിയുടെ അമ്മയ്ക്ക് പണം നൽകി പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങുകയായിരുന്നു. കൊച്ചിയിൽ നിന്നും അനാശാസ്യത്തിനിടെ പെൺകുട്ടി അറസ്റ്റിലായതാണ് കോളിളക്കം സൃഷ്ടിച്ച മട്ടന്നൂർ പീഡനക്കേസ് പുറത്തുവരാൻ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+