ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽ വേ അറിയിച്ചു. ഇരിങ്ങാലക്കുടട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്.
യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിന് ഖേദിക്കുന്നതായും റെയിൽ വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സപ്രസ് ( 16603 ), എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് ( 06448 ) എന്നീ ട്രെയിനുകളും റദ്ദാക്കി.

ഞായറാഴ്ടച തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ് (16604 ), ഷൊർണൂർ - എറണാകുളം മെമു എക്സപ്രസ് ( 06017 ), ഗുരുവായൂർ - എറണാകുളം എക്സ്പ്രസ് ( 06449 ), എറണാകുളം - കോട്ടയം ( 06453 ), കോട്ടയം - എറണാകുളം ( 06434 ) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.












Click it and Unblock the Notifications