കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്തും മുംബൈയിലുമായി 18 മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ളവരില്‍ 6 പേര്‍ വിദേശത്ത് നിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാള്‍ വിദേശത്ത് നിന്നും വന്നതാണ്. കേരളത്തില്‍ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും വിവിധ വിദേശരാജ്യങ്ങളിലും മുംബൈയിലുമായി 18 മലയാളികളാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഔദ്യോഗിക കണക്ക് വന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും കൂടുതല്‍ അമേരിക്കയില്‍

ഏറ്റവും കൂടുതല്‍ അമേരിക്കയില്‍

കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് അമേരിക്കയിലാണ്. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍(70). പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്( 61) ജോസഫ് തോമസ്, ശില്‍പ നായര്‍ എന്നിവരാണ് ഇന്ന് അമേരിക്കയില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍, ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേഡ് വില്ലയില്‍ ഏലിയാമ്മ, എല്‍മണ്ടില്‍ ബിസിനസ്സ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് എബ്രഹാം, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്, പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ എന്നിവരാണ് യുഎസില്‍ മരണപ്പെട്ടത്.

സൗദിയില്‍ മൂന്ന് മരണം

സൗദിയില്‍ മൂന്ന് മരണം

കഴിഞ്ഞ ദിവസങ്ങളിലായി സൗദിയില്‍ രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചത്. മലപ്പൂറം സ്വദേശി സഫ്വാനും കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസുമാണ് മരിച്ചത്. റിയാദില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്‍ അഞ്ച് ദിവസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സൗദിയിലെ ജര്‍മ്മന്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. സഫ്വാന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ്് മരിച്ചത്. സ്ഫ്വാനെ പ്രവേശിപ്പിച്ച സൗദി ജര്‍മ്മന്‍ ആശുപത്രിയിലാണ് ഷബ്നാസിനെയും പ്രവേശിപ്പിച്ചത്. ജനുവരിയിലായിരുന്നു ഷബ്‌നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്. കോട്ടയം സ്വദേശി ജോസഫ് കെ തോമസും സൗദിയില്‍ രോഗം ബാധിച്ച് മരിച്ചു.

യുഎഇയില്‍ ഒരാള്‍ മരിച്ചു

യുഎഇയില്‍ ഒരാള്‍ മരിച്ചു

കൊറോണ ബാധിച്ച് യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവാണ് മരിച്ചത്. കണ്ണൂര്‍ കോളയാട് ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മരണവാര്‍ത്ത ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്കയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ച് ഫലം പുറത്തുവന്നത്.ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഹാരിസ് ഭാര്യയും രണ്ട് മക്കളുമുണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

യുകെയിലും അയര്‍ലന്റിലും മരണം

യുകെയിലും അയര്‍ലന്റിലും മരണം

അയര്‍ലന്‍ഡില്‍ മലയാളി നഴ്സാണ് കൊറോണ ബാധിച്ച് മരിച്ചത്. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനയാണ് മരിച്ചത്. 54 വയസായിരുന്നു. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ട് ദിവസം മുമ്പാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ മരണവിവരം കുടുംബം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് യുകെയിലും രണ്ട് പേര്‍ മരിച്ചു. കൊല്ലം സ്വദേശിനിയായ ഇന്ദിരയും കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിന്റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം സ്വദേശി ഹംസ എന്നിവരും മരിച്ചിരുന്നു.

മുംബൈയിലും മരണം

മുംബൈയിലും മരണം

മുംബൈയില്‍ രണ്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശി അശോകന്‍ തൃശൂര്‍ കയ്പമംദലം സ്വദേശി പരീത് എന്നിവരാണ് മരിച്ചത്. അതേസമയം, കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 3 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,804 പേര്‍ നിരീക്ഷണത്തിലാണ്.

English summary
Eighteen Malayalees Have Died In Mumbai And Abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X