കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശല്യം ചെയ്യുന്നുവെന്ന് പരാതി നല്‍കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു

Google Oneindia Malayalam News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു. കാണ്‍പൂര്‍ ദേഹത്ത് ജില്ലയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. സ്കൂള്‍ വീട്ട് വീട്ടിലേക്ക് വരുന്ന വിദ്യാര്‍ത്ഥിനെ അധ്യാപകനായ ശൈലേന്ദ്ര രജപൂത് (25) വെടിവെയ്ക്കുകയായിരുന്നു. ശൈലേന്ദ്ര വിദ്യാര്‍ത്ഥിനിക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന്സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന്

അധ്യാപകനായ ശൈലേന്ദ്ര വളരെക്കാലമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഇയാളെ മൂന്ന് മാസം സസ്പെന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശൈലേന്ദ്രയെ പ്രേരിപ്പിച്ചത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

cr

സംഭവത്തില്‍ പ്രകോപിതരായ പ്രദേശവാസികള്‍ സ്കൂളിലേക്ക് ഇരച്ചു കയറി കലാപം സൃഷ്ടിക്കുകയും റോഡുകള്‍ തടയുകയും ചെയ്തു. പ്രതിയെ ഉടന്‍ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം. കാണ്‍പൂര്‍ എസ്പി അനുരാഗ് സ്ഥലത്ത് എത്തി സംസാരിച്ചതിന് ശേഷമാണ് പ്രതിഷേധം അല്‍പമെങ്കില്‍ അടങ്ങിയത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ആരംഭിച്ചതായും എസ്പി അറിയിച്ചു. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ ഏത് ഉരുക്ക് കോട്ടയും വീഴുമെന്ന് അരൂര്‍ തെളിയിച്ചു; കണക്കുകള്‍ നിരത്തി ഷിബുഒന്നിച്ച് നിന്നാല്‍ ഏത് ഉരുക്ക് കോട്ടയും വീഴുമെന്ന് അരൂര്‍ തെളിയിച്ചു; കണക്കുകള്‍ നിരത്തി ഷിബു

English summary
eighth grade student was shot by teacher; village demands justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X