ഒന്നുകില്‍ ബിജെപി കേരളം ഭരിക്കും; അല്ലെങ്കിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി കേരളം ഭരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒന്നുകില്‍ ബിജെപി കേരളം ഭരിക്കും. അല്ലെങ്കില്‍ കേരളം ആര് ഭരിക്കണം എന്നത് ബിജെപി തീരുമാനിക്കും എന്നും കെ സുരേന്ദ്രന്‍ മാതൃഭൂമിയോട് പ്രതികരിച്ചു. എന്‍ഡിഎ ഇല്ലാതെ കേരളത്തില്‍ ആര്‍ക്കും ഭരിക്കാന്‍ സാധിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. മുപ്പത്തഞ്ച് വരെ സീറ്റ് ലഭിക്കുകയാണ് എങ്കില്‍ തങ്ങള്‍ ഭരണത്തില്‍ എത്തും. അല്ലെങ്കില്‍ ഇത്തവണ കേരള നിയമസഭയില്‍ ഒരു നിര്‍ണായക സാന്നിധ്യമായി എന്‍ഡിഎ ഇത്തവണ ഉണ്ടാകും എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

യുഡിഎഫും എല്‍ഡിഎഫും മാത്രമുളള രാഷ്ട്രീയം കേരളത്തില്‍ അവസാനിക്കുകയാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ ഇടത്- വലത് ധ്രുവീകരണത്തിന് അവസാനമായിരിക്കും എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിനുളളിലും ഇടതുപക്ഷത്തും ഉളള എല്ലാവരും സന്തോഷത്തോടെ ആണ് നില്‍ക്കുന്നത് എന്ന് കരുതുന്നില്ല. വേറെ മാര്‍ഗം ഇല്ലാത്തത് കൊണ്ടാണ് പലരും കോണ്‍ഗ്രസിലും സിപിഎമ്മിലും തുടരുന്നത് എന്നും ഒരു മാര്‍ഗം തെളിഞ്ഞാല്‍ പല മാറ്റങ്ങളും കേരളത്തില്‍ സംഭവിക്കും എന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications