'ഒന്നുകിൽ മണിയാശാനെതിരെ കേസെടുക്കണം,അല്ലേങ്കിൽ മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യണം'
കൊച്ചി; മുല്ലപ്പെരിയാര്‍ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളില്‍ നില്‍ക്കുകയാണെന്ന
ന്നും വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും മുൻ മന്ത്രി എം എം മണി ഇന്ന് പറഞ്ഞിരുന്നു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മന്ത്രിയുടെ പരാമർശനത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ. നേരത്തേ ഇത് പറഞ്ഞ നാട്ടുകാരെ മുഴുവൻ അനാവശ്യ അപകട ഭീതി പരത്തുന്നവർ എന്ന് വിശേഷിപ്പിച്ച് കേസ് കാണിച്ച് ഭയപ്പെടുത്തിയ മുഖ്യമന്ത്രി എം എം മണിക്കെതിരെ കേസെടുക്കാൻ തയ്യാറാകുകയോ അല്ലേങ്കിൽ മുൻ മന്ത്രി പറഞ്ഞത് ശരി വച്ച് മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യാനുള്ള നീക്കം തുടങ്ങണമെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. സന്ദീപിന്റെ വാക്കുകളിലേക്ക്

"സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശർക്കരയും സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാൻ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളിൽ സിമന്റ് പൂശിയാൽ നിൽക്കുമോ. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് അവർ വെള്ളം കുടിക്കാതെയും ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും.
വണ്ടിപ്പെരിയാറിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ബോംബ് പോലെ നിൽക്കുവാ ഈ സാധനം. വലിയ പ്രശ്നമാ. ഞാൻ ഇത് നിയമസഭയിൽ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാർ. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാർഗം. നമ്മുടെ എൽഡിഎഫ് ഗവൺമെന്റിന് ഇക്കാര്യത്തിൽ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താൽ പ്രശ്നം വേഗത്തിൽ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാൽ ദുരന്തമായി തീരും. ഇത് നിൽക്കുവോ എന്ന് തുരന്ന് നോക്കാൻ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല"പറഞ്ഞത് എം എം മണിയാശാനാണ് .
Recommended Video
കേരളത്തിന്റെ മുൻ വൈദ്യുത വകുപ്പ് മന്ത്രി . ഇത് പറഞ്ഞ നാട്ടുകാരെ മുഴുവൻ അനാവശ്യ അപകട ഭീതി പരത്തുന്നവർ എന്ന് വിശേഷിപ്പിച്ച് കേസ് കാണിച്ച് ഭയപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത് .ഒന്നുകിൽ അപകട ഭീതി പരത്തിയ മണിയാശാനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം . അല്ലെങ്കിൽ മണിയാശാൻ പറഞ്ഞത് ശരി വച്ച് മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യാനുള്ള നീക്കം തുടങ്ങണം .












Click it and Unblock the Notifications