'നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല', ഇടതിനോ വലതിനോ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പിസി ജോർജ്
പൂഞ്ഞാര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസമാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് നാട്ടുകാരുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഈരാറ്റുപേട്ടയില്‍ വെച്ചായിരുന്നു സംഭവം. മണ്ഡലത്തില്‍ എതിരാളികള്‍ ഇതൊരു രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ഈരാറ്റുപേട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണം പിസി ജോര്‍ജ് നിര്‍ത്തി വെച്ചിരിക്കുകയാണ്. തീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്നും ഇത്തവണ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഭൂരിപക്ഷം ലഭിക്കില്ല
പൂഞ്ഞാറില്‍ പിസി ജോര്‍ജ് ഇത്തവണയും ജനവിധി തേടുന്നത് മുന്നണികള്‍ക്ക് പുറത്ത് നിന്നാണ്. സ്വന്തം പാര്‍ട്ടിയായ ജനപക്ഷം സ്ഥാനാര്‍ത്ഥി ആയാണ് പൂഞ്ഞാറില്‍ വീണ്ടും പിസി ജോര്‍ജ് മത്സരിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അത് കഴിഞ്ഞുളള ബാക്കി കാര്യങ്ങള്‍ പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

'നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല'
തീക്കോയി പഞ്ചായത്തില്‍ വാഹന പ്രചാരണ ജാഥയ്ക്കിടെയാണ് പിസി ജോര്‍ജിനെ ഒരു കൂട്ടം ആളുകള്‍ കൂവി വിളിച്ചത്. തന്നെ കൂവിയവര്‍ തീവ്രവാദ മനസ്ഥിതി ഉളള ആളുകള്‍ ആണെന്ന് പിസി ജോര്‍ജ്ജ് വിമര്‍ശിച്ചു. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു.

നല്ലവരായ മുസ്ലീംങ്ങള്‍ തനിക്കൊപ്പം
അത്തരക്കാരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പരസ്യമായി പറയുന്നുവെന്നും ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലീംങ്ങള്‍ തനിക്കൊപ്പമാണെന്നും പിസി ജോര്‍ജ് പറയുന്നു. ഇവിടെ കുറച്ച് പേരാണ് മത തീവ്രവാദികളായിട്ടുളളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ അവര്‍ സഹായിച്ചിരുന്നുവെന്ന് പിസി ജോര്‍ജ് തുറന്ന് സമ്മതിച്ചു. എന്നാല്‍ അന്ന് അവര്‍ തീവ്രവാദികള്‍ ആണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് പിസി ജോര്‍ജ് ന്യായീകരിക്കുന്നു.

അവരുടെ വോട്ട് വേണ്ട
ഇപ്പോള്‍ അവരുടെ വോട്ട് വേണ്ടെന്ന് തന്നെ പച്ചയ്ക്ക് പറയുകയാണ്. തീവ്രവാദികളുടെ വോട്ട് വാങ്ങി എംഎല്‍എ ആകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിസി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പിസി ജോര്‍ജ് മുസ്ലീംങ്ങള്‍ക്ക് എതിരെ നേരത്തെ ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മാത്രമല്ല ഇടക്കാലത്ത് ബിജെപിക്കൊപ്പവും ചേര്‍ന്നതോടെയാണ് മണ്ഡലത്തിലെ ഒരു വിഭാഗം പിസി ജോര്‍ജിന് എതിരെ തിരിഞ്ഞത്.
Recommended Video


സൗകര്യമുളളവര്‍ തനിക്ക് വോട്ട് ചെയ്താല്‍ മതി
കഴിഞ്ഞ ദിവസം വാഹന പ്രചാരണത്തിനിടെ തനിക്ക് നേരെ കൂവിയര്‍ക്കെതിരെ പിസി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പിസി ജോര്‍ജ് നാട്ടുകാരെ തെറിയടക്കം വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൗകര്യമുളളവര്‍ തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും കൂവിയാല്‍ പേടിച്ച് ഓടുന്നവന്‍ അല്ല താനെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. മാത്രമല്ല മെയ് രണ്ടാം തിയ്യതിക്ക് ശേഷം കാണാമെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications