എല്‍നിനോ കേരളത്തില്‍ മഴ കുറയ്ക്കും
തൃശ്ശൂര്‍: ലാറ്റിനമേരിയ്ക്കന്‍ തീരത്തുണ്ടാകുന്ന എല്‍നിനോ പ്രതിഭാസം സംസ്ഥാനത്തെ മഴയുടെ ലഭ്യതയെയും ബാധിയ്ക്കുമെന്ന് സൂചന. ജൂണ്‍ ആദ്യപകുതിയില്‍ ലഭിച്ച മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എല്‍നിനോ പ്രതിഭാസം മൂലമാണ് മഴ കുറഞ്ഞതെന്നാണ് സൂചന. സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് ശരാശരിയില്‍ നിന്ന് 27 ശതമാനം കുറഞ്ഞ മഴയാണ്. കഴിഞ്ഞ വര്‍ഷം ശരാശരിയില്‍ നിന്ന് 72 ശതമാനം മഴ കൂടുതല്‍ ലഭിച്ചിരുന്നു.
ഇത്തവണ ജൂണ്‍ ആറോടെയാണ് സംസ്ഥാനത്ത് മഴ എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ തന്നെ മഴ ലഭിച്ചിരുന്നു. ജൂണ്‍ 1 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 27 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. 37 സെന്റീമീറ്റര്‍ മഴയാണ് ശരാശരി ലഭിയ്‌ക്കേണ്ടത്. തലസ്ഥാനത്ത് 56 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മലപ്പുറത്ത് 33 ശതമാനം മഴകുറഞ്ഞു. കോഴിക്കോട്ട് 17 ശതമാനവും എറണാകുളത്ത് എട്ട് ശതമാനവും കണ്ണൂരില്‍ അഴു ശതമാനവും മഴ കുറഞ്ഞു.

2013 ല്‍ ജൂണ്‍ ഒന്ന് മുതല്‍ 18 വരെ സംസ്ഥാനത്ത് 67 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂരിലാണ് അന്ന് ഏറ്റവും അധികം മഴ ലഭിച്ചത്. ലാറ്റിനമോരിയ്ക്കന്‍ രാജ്യങ്ങളായ ഇക്വഡോര്‍, പെറു എന്നിവയുടെ തീരത്തുണ്ടാകുന്ന ഉഷ്ണജലപ്രവാഹമാണ് എല്‍നിനോ. ഇത് സംസ്ഥാനത്തെ മഴയുടെ അളവ് കുറയ്ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.












Click it and Unblock the Notifications