Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമരത്തിന് പിന്നിൽ ഏതോ ഈർക്കിൾ സംഘടന'; ആശാ വർക്കർമാരെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

ആശാ വർക്കർമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരത്തിന് പിന്നിൽ ഏതോ ഈർക്കിൾ സംഘടനകളാണെന്നും തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നത് ഈ വിധത്തിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിച്ച് ഇത്തരത്തിൽ സമരവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'കേന്ദ്രസർക്കാരിന് കീഴിൽ നിരവധി സ്കീമുകളുണ്ട്. നാഷ്ണൽ ഹെൽത് മിഷന് കീഴിലാണ് ആശവർക്കർമാർ. ഇവരെ എടുക്കുന്നത് പിഎസ്സി വഴിയോ എംപ്ലോയ്മെന്റ് ലിസ്റ്റ് വഴിയോ അല്ല. ചില മാനദണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നത്. അവർക്ക് വേതനം എങ്ങനെ നൽകണമെന്ന് ഈ പദ്ധതി ആവിഷ്കരിച്ച കേന്ദ്രസർക്കാർ ഒരു രൂപ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഒരു കാലത്തും വർക്കർ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടില്ല, വൊളണ്ടിയേഴ്സ് ആണ്. വൊളണ്ടിയേഴ്സിന് ഇൻസെന്റീവ് മാത്രമേ നൽകാനാകൂ എന്ന നിലപാടാണ് കേന്ദ്രത്തിന് ഉള്ളത്.ആ നിലപാടിൽ ഉള്ളപ്പോൾ സംസ്ഥാന സർക്കാരിന് കഴിയാവുന്നത് പോലെ അവർക്ക് വേണ്ടി നൽകിയിട്ടുണ്ട്. ഏഴായിരം രൂപ വരെ ഹോണറേറിയം കൊടുത്തിട്ടുണ്ട്. അവർ ചെയ്യുന്ന ഓരോ പണിക്കും ഓരോ ഇൻസെന്റീവുമുണ്ട്. ഇതൊക്കെയാണ് സാഹചര്യം.

elamaram-17

ആശാ വർക്കർമാർ ആരോഗ്യവകുപ്പിന് കീഴിലാണ്. ഇവർ സമരം ചെയ്യുമ്പോൾ ആരോഗ്യമേഖലയിലെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. അത് അവർ തിരിച്ചറിയുന്നുണ്ടോയെന്ന് പോലും മനസിലാകുന്നില്ല. ആരോഗ്യ മേഖലയിൽ സർവ്വേയെടുക്കുന്നത് അടക്കമുള്ള ജോലികൾ നിർത്തിവെച്ച് അനിശ്ചിതകാലത്തേക്ക് സമരത്തിന് പോകുന്നത് ശരിയായ രീതിയല്ല. സർക്കാർ അവരോട് ജോലിക്ക് കയറാൻ ആവശ്യപ്പെട്ടത് സമരം പൊളിക്കാനല്ല, മറിച്ച് ആരോഗ്യമേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കാനാണ്. സമരത്തെ തള്ളി പറയുന്നത് ഇങ്ങനെയല്ല സമരം ചെയ്യേണ്ടതെന്ന് ബോധ്യപ്പെടുത്താനാണ്.

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ
ഏതൊ ഒരു ഈര്‍ക്കില്‍ സംഘടനയാണ്. ഒറ്റയ്ക്ക് അവരുടെ സംഘടനാശക്തികൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. സമരത്തിന്റെ പിന്നില്‍ ആരോ ഉണ്ടാകാം. പിന്നെ നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് അതൊരു ഹരമായി. പിന്നാലെ മഹിള കോണ്‍ഗ്രസ് വന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തള്ളി കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അപ്പോള്‍ അങ്ങനെയൊരു ശ്രദ്ധ പിടിച്ചു പറ്റിയെന്ന ആവേശത്തിലായിരിക്കാം അവര്‍ തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+