മഹിജ സമരത്തിന് ഏപ്രില്‍ അഞ്ച് തിരഞ്ഞെടുത്തത് എന്തിന്? എല്ലാം ഗൂഢാലോചന!! എളമരം തുറന്നടിച്ചു!!
സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും മഹിജയുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. മഹിജയുടെ സഹോദരന് ശ്രീജിത്തിനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം.
കോഴിക്കോട്: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കാന്‍ അമ്മ മഹിജയും കുടുംബവും ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം ഉപാധികളോടെ അവസാനിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല.സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും മഹിജയുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. മഹിജയുടെ സഹോദരന് ശ്രീജിത്തിനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം.
സംഭവത്തില്‍ ഗൂഢാലോചനയുടണ്ടെന്ന വാദം ആവര്‍ത്തിച്ച് യോഗം ഉദ്ഘാടനം ചെയ്ത എളമരം കരീം രംഗത്തെത്തി. സമരത്തിന് ഏപ്രില്‍ അഞ്ച് തന്നെ തിരഞ്ഞെടുത്തത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് എളമരത്തിന്റെ ആരോപണം. മഹിജയുടെ കുടുംബത്തെയും കരീം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

അലങ്കോലപ്പെടുത്താന്‍
മഹിജയുടെ സമരത്തനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് എളമരം കരീം പറയുന്നത്. എന്തുകൊണ്ടാണ് സമരത്തിന് ഏപ്രില്‍ അഞ്ച് തന്നെ തിരഞ്ഞെടുത്തത് എന്നാണ് കരീം ചോദിക്കുന്നത്.ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം അലങ്കോലപ്പെടുത്താനാണ് ഇതെന്നാണ് കരീം പറയുന്നത്.

സഹായം ചെയ്യുമായിരുന്നു
പാര്‍ട്ടി കുടുംബം എന്നു പറയുന്നവര്‍ എന്തുകൊണ്ട് സമരത്തെ കുറിച്ച് പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും എളമരം കരീം ചോദിക്കുന്നു. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചിരുന്നുവെങ്കില്‍ കുടുംബത്തിന് വേണ്ട പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങളും സഖാക്കളും ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം.

സമരത്തിന് പിന്നില്‍ പദ്ധതി
അതേസമയം സമരത്തെ കുറിച്ച് മഹിജയും കുടുംബവും ആലോചിച്ചത് എസ് യുസിയുവുമായിട്ടാണെന്ന് കരീം പറയുന്നു. ഷാജിര്‍ഖാനുമായും മിനിയുമായും ആലോചിച്ചത് തന്നെ ഗൂഢാലോചനയാണെന്ന് എളമരം കരീം പറയുന്നു. ആലോചിച്ച് തീരുമാനിച്ചതാണ് സമരമെന്നും അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കരീം പറയുന്നു. ആരാണ് മുതലെടുപ്പ് നടത്തിയതെന്ന് ആലോചിക്കണമെന്നും കരീം പറയുന്നു.

കൂടെക്കൂട്ടാന്‍ കൊള്ളാത്തവരോ
സമരത്തിന് എന്തുകൊണ്ട് സിപിഎമ്മുകാരെ വിളിച്ചില്ലെന്ന് എളമരം കരീം ചോദിക്കുന്നു. സിപിഎമ്മുകാര്‍ കൂടെക്കൂട്ടാന്‍ കൊള്ളാത്തവരാണോയെന്നും കരീം ചോദിക്കുന്നുണ്ട്. ഏതു നേരത്തും എകെജി സെന്റിറില്‍ കടന്നു ചെല്ലാമെന്നിരിക്കെ എസ് യുസിയുവുമായാണ് മഹിജയും കുടുംബവും സഹകരിച്ചതെന്നും കരീം.

ഉപാധികളോടെ അവസാനം
ഏപ്രില്‍ അഞ്ചിനാണ് മഹിജയും കുടുംബവും ഡിജിപി ഓഫീസിനു മുന്നില്‍ നിരാഹാര സമരത്തിന് എത്തിയത്. എന്നാല്‍ ഇതി പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങള്‍ വഷളായത്. മഹിജയ്ക്കെതിരായ പോലീസ് നടപടി വന്‍ വിവാദമായി. പോലീസ് നടപടിയില്‍ പരുക്കേറ്റ മഹിജയെ ആശുപത്രിയ്ല്‍ പ്രവേശിച്ചിരുന്നു. ഇവിടെ മഹിജയും ശ്രീജിത്തും നിരാഹാരം നടത്തി. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടിലും സമരം നടത്തി. ഒടുവില്‍ ഉപാധികളോടെ സമരം അവസാനിക്കുകയായിരുന്നു.

പോലീസ് നടപടി
സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പോലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ഇതും ആവര്‍ത്തിക്കുകയാണ്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications