കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനനത്തിന് എളമരം അഞ്ച് കോടി കോഴ വാങ്ങി

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കാന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. എളമരം കരീമിന്റെ ഏറ്റവും അടുത്ത വിശ്വസരില്‍ ഒരാളായ നൗഷാദിന്റെ ഡ്രൈവര്‍ സുബൈര്‍ ആണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ച് കോടി രൂപ എളമരം കരീമിന്റെ വീട്ടില്‍ കൊണ്ട് ചെന്ന് കൊടുത്തു എന്നാണ് സുബൈറിന്റെ വെളിപ്പെടുത്തല്‍. ഖനി കമ്പനിയായ എംഎസ്പിഎല്ലിന്റെ പ്രതിനിധികളില്‍ നിന്നും തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടില്‍ വച്ചാണ് നൗഷാദ് പണം കൈപ്പറ്റിയത്. പിന്നീട് ഈ പണം കാറിനുള്ളില്‍ ഒളിപ്പിച്ചാണ് കോഴിക്കോട് എത്തിച്ചത്. ഇവിടെ നിന്ന് രാത്രിയില്‍ എളമരം കരീമിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നാണ് സുബൈറിന്റെ വെളിപ്പെടുത്തല്‍.

Elamaram Kareem

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാലും ഒന്നും ഭയക്കേണ്ടതില്ലെന്ന് നൗഷാദ് കമ്പനി പ്രതിനിധികള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നതായും സുബൈര്‍ വെളിപ്പെടുത്തുന്നു. യുഡിഎഫ് വന്നാല്‍ കുഞ്ഞാലിക്കുട്ടി ആയിരിക്കും വ്യവസായ മന്ത്രിയെന്നും എല്ലാ സഹായങ്ങളും ലഭിക്കുമെന്നും നൗഷാദ് ഉറപ്പ് നല്‍കിയിരുന്നുവത്രെ.

ബല്ലാരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖനി കമ്പനിയാണ് എംഎസ്പിഎല്‍. 2009 ല്‍ ഇടത് ഭരണ കാലത്താണ് ഇവര്‍ക്ക് ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍തിയക്. ഈ പ്രദേശം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള വനമ്പ്രദേശത്താണ് ഖനനം തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

English summary
Elamaram Kareem's most trusted man's driver revealed that the then Industrial Minister bribed 5 crore rupees for mining sanction at Chakkittapara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X