ചക്കിട്ടപ്പാറ ഖനനം; എളമരം കരീമിനെതിരായ കോഴ ആരോപണം വിജിലന്‍സ് തള്ളി
തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കുന്നതിന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം വിജിലന്‍സ് തള്ളി. ഇടതുസര്‍ക്കാരിന്റെ കാലത്ത് ഖനനത്തിന് അനുമതി നല്‍കുന്നതായിനായി മന്ത്രി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
കരീമിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അംഗീകരിച്ചു.കരീമിനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപണത്തെ സാധൂകരിയ്ക്കുന്ന തെളിവുകള്‍ ഒന്നും കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴപണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 മേയ് മാസത്തിലാണ് ഖനനത്തിന് അനുമതി നല്‍കി എളമരം കരീം കോഴ വാങ്ങിയതെന്ന് അദ്ദേഹത്തിന്റെ ബന്ധു പിപി നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ സുബൈര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാര്‍ യുഡിഎഫ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് തെളിയിക്കാതെ വിജിയലന്‍സ് തള്ളിയത് എല്‍ഡിഎഫ്-യുഡിഎഫ് അഡ്ജസ്റ്റ്മെന്‍റാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications