കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി, എളമരം കരീമിനെതിരെ വിജിലന്‍സ് കേസെടുക്കുമോ?

  • By Aiswarya
Google Oneindia Malayalam News

കൊച്ചി : മുന്‍വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരിമിന് മലബാര്‍ സിമന്റ്‌സിലെ അഴിമതിയിടപാടുകളില്‍ പങ്കെന്ന് വെളിപ്പെടുത്തല്‍. കമ്പനിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യവസായി വി.എം.രാധാകൃഷ്ണനില്‍ നിന്ന് എളമരം കരീം പണം കൈപ്പറ്റിയെന്നാണ് രഹസ്യമൊഴി.മനോരമ ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത് നേരത്തേ പ്രതിയാക്കുകയും പിന്നീട് സി.ബി.ഐ മാപ്പുസാക്ഷികളാക്കുകയും ചെയ്ത മുന്‍ മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, എക്‌സി. സെക്രട്ടറിയായിരുന്ന സൂര്യനാരായണന്‍ എന്നിവരില്‍നിന്ന് എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം മുമ്പ് രേഖപ്പെടുത്തിയ മൊഴിയാണ് പുറത്തായത്

ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്ററും സഹോദരന്‍ സനല്‍കുമാറും കോടതിയില്‍ നല്‍കിയ ഹരജിയുടെ ആവശ്യാര്‍ഥം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് മൊഴികള്‍ പുറത്തുവന്നത്.മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടവരാണ് വി. എം. രാധാകൃഷ്ണനും എം. സുന്ദരമൂര്‍ത്തിയും എക്‌സിക്യൂട്ടിവ് സെക്രട്ടറി പി.സൂര്യനാരായണനും.

elamaram-kareem.jpg -Properties

ശശീന്ദ്രന് സ്ഥാപനത്തിലുണ്ടായ തുടരെയുണ്ടായ പീഡനങ്ങള്‍ അക്കമിട്ടു നിരത്തി കോടതിക്ക് നല്‍കിയ രഹസ്യമൊഴിയില്‍ വിവരിക്കുന്നുണ്ട്.തമിഴ്‌നാട്ടിലെ ചെട്ടിനാട് സിമന്റ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന തന്നെ മലബാര്‍ സിമന്റ്‌സ് ഫാക്ടറി എം.ഡിയായി നിയമിക്കാന്‍ ഒത്താശ ചെയ്തതും അഴിമതി ചോദ്യം ചെയ്ത ശശീന്ദ്രനെ സ്ഥാപനത്തില്‍ നിന്ന് തുരത്തുന്നതില്‍ കലാശിച്ച പ്രവൃത്തികള്‍ ചെയ്യിച്ചതും വി.എം. രാധാകൃഷ്ണനാണെന്ന് സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴിയിലുണ്ട്. രാധാകൃഷ്ണന്റെ താല്‍പര്യം സംരക്ഷിക്കാനാണ് അന്നത്തെ വ്യവസായ മന്ത്രിയായ എളമരം കരീം ശ്രമിച്ചതെന്ന് മൊഴിയില്‍ പറയുന്നു.

മലബാര്‍ സിമന്റ്‌സിലെ നിയമന ഉത്തരവ് ലഭിക്കും മുമ്പുതന്നെ രാധാകൃഷ്ണനാണ് തന്നെ എം.ഡിയാക്കിയ വിവരമറിയിച്ചതെന്ന് സുന്ദരമൂര്‍ത്തി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. രാധാകൃഷ്ണന്‍ പറയുന്നത് മാത്രം സ്ഥാപനത്തില്‍ അനുസരിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. 2010 ജൂലൈ 24ന് വാളയാറില്‍ ഫാക്ടറിയുടെ സെയില്‍സ് ഓഫിസ് ഉദ്ഘാടനത്തിനത്തെിയ എളമരം കരീമിന് രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം പാരിതോഷികം നല്‍കിയതും സുന്ദരമൂര്‍ത്തി മൊഴിയില്‍ സമ്മതിക്കുന്നു. അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് ഈ മൊഴികളിലുള്ളത്. ഇതില്‍ പ്രധാനം സിപിഎം നേതാവ് എളമരം കരിമുമായുള്ള ബന്ധമാണ്. മലബാര്‍ സിമന്റ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവരും 2011 ജനുവരി 24നാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

English summary
Former Industries Minister and CPI(M) Central Committee member Elamaram Kareem was involved in graft and swindling linked to the graft case in the Malabar Cements Limited, reveal confidential statements given by two former officials of public sector company before the Ernakulam first class judicial magistrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X