Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേബർ കോഡുകൾ പിൻവലിക്കാനുള്ള സ്വകാര്യബിൽ അവതരിപ്പിച്ച് എളമരം കകരീം

ദില്ലി: തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സി പി എം എംപി എളമരം കരീം. രാജ്യത്ത് നിലവിലുള്ള മുഴുവൻ തൊഴിൽ നിയമങ്ങളെയും ഏകീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ 4 ലേബർ കോഡുകൾ പാസാക്കിയിരുന്നു. കോഡ് ഓൺ വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി, ഒക്കുപ്പേഷണൽ സേഫ്റ്റി , ഹെൽത്ത്‌ ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് എന്നീ നിയമങ്ങൾ പാസാക്കുന്ന ഘട്ടത്തിൽ തന്നെ അവയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നുവെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഭൂരിഭാഗം വകുപ്പുകളും ഇല്ലാതാക്കുന്നതും തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളും ക്ഷേമ പദ്ധതികളും അവസാനിപ്പിക്കുന്നതുമാണ് ലേബർ കോഡുകളിലെ വ്യവസ്ഥകൾ. ഇതിനെതിരെ രാജ്യത്താകമാനം തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായ സമരത്തിലാണ്. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്ന ലേബർ കോഡുകൾ മുതലാളിമാരുടെയും കോർപ്പറേറ്റുകളുടെയും താല്പര്യം സംരക്ഷിക്കാൻ മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കപ്പെട്ടവയാണ്.

elamaram-kareem-

ഈ നാല് കോഡുകളും പിൻവലിച്ചുകൊണ്ട് നിലവിലുള്ള തൊഴിൽ നിയമങ്ങളെ കൂടുതൽ മികവുറ്റതും തൊഴിലാളികൾക്കനുകൂലമായതുമാക്കിമാറ്റാനുള്ള ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ലേബർ കോഡുകൾക്കെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഈ സ്വകാര്യബിൽ അവതരണം ശക്തിപകരും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹത്തെ സംബന്ധിച്ച വകുപ്പായ 124A റദ്ദാക്കാനുള്ള സ്വകാര്യബില്ലും ഇന്ന് ഞാൻ അവതരിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ

കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർലൈനിന് എത്രയും വേഗം അനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്ന് രാജ്യസഭയിലെ ശൂന്യവേളയിൽ കഴിഞ്ഞ ദിവസം എളമരംകരീം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യവികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാൻ പോകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയിൽ സമർപ്പിച്ച പ്രോജക്റ്റിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ കേരളം വിശദമായ ഡി പി ആർ സമർപ്പിക്കുകയും ഭൂമി ഏറ്റെടുക്കലിന്റെ ഉൾപ്പെടെയുള്ള പ്രാധമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. അന്തിമ അനുമതിക്കായി ഡിപിആർ റെയിൽ മന്ത്രാലയത്തിന്റ പരിഗണനയിലാണ്. അതിൽ എത്രയും വേഗം തീരുമാനയെടുക്കണമെന്നും പദ്ധതിക്ക്‌ അന്തിമാനുമതിയും സാമ്പത്തിക സഹായവും നൽകണമെന്നുമായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+