കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി ആരോപണം എളമരം കരീം തള്ളി

  • By Mithra Nair
Google Oneindia Malayalam News

കോഴിക്കോട്: വി.എം. രാധാകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണങ്ങള്‍ സി.പി.എം നേതാവ് എളമരം കരിം തള്ളി. മലബാര്‍ സിമന്റസ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സുന്ദരമൂര്‍ത്തിയുടെ മൊഴിയില്‍ വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാറിലെ അതിഥി മന്ദിരത്തില്‍ വച്ച് രാധാകൃഷ്ണനില്‍ നിന്ന് ഒരു പൊതിയും വാങ്ങിയിട്ടില്ല. ഇപ്പോഴത്തെ ആരോപണം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്നും കരീം വ്യക്തമാക്കി.

elamaram-kareem1.png -Properties

എളമരം കരീം വ്യവസായ മന്ത്രി ആയിരിക്കെ കൈക്കൂലി വാങ്ങിച്ചെന്ന് മലബാര്‍ സിമെന്റ്‌സ് മുന്‍ എംഡി സുന്ദരമൂര്‍ത്തി കഴിഞ്ഞ ദിവസം കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. വിഎം രാധാകൃഷ്ണന്‍ എളമരം കരീമിന് കൈക്കൂലി നല്‍കിയതെന്നാണ് സുന്ദരമൂര്‍ത്തിയുടെ മൊഴി

മലബാര്‍ സിമിന്റ്‌സിലെ കേസുകള്‍ സിബിഐ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും അഴിമതിയാരോപണം ആര്‍ക്കെതിരേ ഉയര്‍ന്നാലും നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു.

English summary
: elamaram kareem reject he is involved in graft and swindling linked to a Walayar-based public sector undertaking, Malabar Cements Limited.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X