Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് സ്വതന്ത്ര കേരളം വീമ്പ് പറച്ചിൽ ബുദ്ധിശൂന്യം, നരബലി ആഭ്യന്തര വകുപ്പിന്റെ പരാജയം; എംടി രമേശ്

തിരുവനന്തപുരം; ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയമാണ് ഇലന്തൂരിലെ സംഭവം നരബലിയെന്ന് ബി ജെ പി നേതാവ് എം ടി രമേശ്. പ്രബുദ്ധ കേരളം - ഇടത് സ്വതന്ത്ര - കേരളം എന്നൊക്കെ വീമ്പ് പറയുന്നത് ബുദ്ധിശൂന്യമാണ്. പണം - ആർഭാടം - ലഹരി - ലൈംഗിക അടിമത്തം തുടങ്ങി വിഷവിത്തുകൾ നമ്മുടെ തലമുറയെ പൂർണമായും ഗ്രസിച്ചിട്ടുണ്ട്. പണത്തിനോടും ആർഭാടത്തിനോടുമുള്ള അത്യാർത്തി ലഹരിക്കടത്ത് ഉൾപെടെയുള്ള വിധ്വംസക പ്രവർത്തനങ്ങളിലേക്ക് മലയാളികളെ നയിക്കുകയാണ്. സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെയെന്ന് പ്രാർഥിക്കുന്ന ഒരു ജനത മൂല്യബോധം നഷ്ടപ്പെട്ട് അരാജകത്വത്തിലേക്കും കൊലപാതകത്തിലേക്കും നടന്ന് നീങ്ങുന്നുവെങ്കിൽ നാം നേടിയ വിദ്യാഭ്യാസത്തിനും രാഷ്ട്രീയ ബോധ്യത്തിനും കാര്യമായ തകരാറുണ്ടെന്നും എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

 y-1650106068.jpg -Pro

ഇടതുപക്ഷം അഥവ മൂല്യനിരാസം !സാക്ഷരതയിൽ നൂറ് തികഞ്ഞ ഒരു ജനതയ്ക്ക് വകതിരിവ് വട്ടപ്പൂജ്യമായതിനെ കുറിച്ചാണ് രാജ്യം അതിശയിക്കുന്നത്. സത്യത്തിൽ അക്ഷരം പഠിക്കുന്നതും സംസ്കാരമാർജിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സാക്ഷരതമാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മറിച്ച് മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുക എന്നതുമാണ്.

പ്രബുദ്ധ കേരളം - ഇടത് സ്വതന്ത്ര - കേരളം എന്നൊക്കെ വീമ്പ് പറയുന്നത് എത്ര ബുദ്ധിശൂന്യമാണ്. പണം - ആർഭാടം - ലഹരി - ലൈംഗിക അടിമത്തം തുടങ്ങി വിഷവിത്തുകൾ നമ്മുടെ തലമുറയെ പൂർണമായും ഗ്രസിച്ചിട്ടുണ്ട്.പണത്തിനോടും ആർഭാടത്തിനോടുമുള്ള അത്യാർത്തി ലഹരിക്കടത്ത് ഉൾപെടെയുള്ള വിധ്വംസക പ്രവർത്തനങ്ങളിലേക്ക് മലയാളികളെ നയിക്കുന്നു.ഒരു ജനതയെ തന്നെ ഉന്മൂലനം ചെയ്യാൻതക്ക ലഹരി കേരളത്തിലേക്കൊഴുകുന്നു. അന്ധവിശ്വാസങ്ങളിലേക്കും ആഭിചാര ക്രിയക്കുമായി മനുഷ്യർ ചെന്നെത്തുന്നതും പണത്തിന് പിന്നാലെ നടന്നിട്ടു തന്നെ.

തിരുവല്ലയിലെ നരബലി ഏറ്റവും ഒടുവിലത്തെ ഉദാഹരണം, കമ്യൂണിസവും മാർക്സിസവും ഈ അന്ധവിശ്വാസത്തെ തൊട്ടിട്ടില്ല.സജീവ സി പി എം പ്രവർത്തകനായിരുന്നു നരബലിക്ക് നേതൃത്വം നൽകിയത്. ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയമാണ് നരബലി സൂചിപ്പിക്കുന്നത്. സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെയെന്ന് പ്രാർഥിക്കുന്ന ഒരു ജനത മൂല്യബോധം നഷ്ടപ്പെട്ട് അരാജകത്വത്തിലേക്കും കൊലപാതകത്തിലേക്കും നടന്ന് നീങ്ങുന്നുവെങ്കിൽ നാം നേടിയ വിദ്യാഭ്യാസത്തിനും രാഷ്ട്രീയ ബോധ്യത്തിനും കാര്യമായ തകരാറുണ്ട്', രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+