കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; രാഷ്ട്രീയമില്ലെന്ന് ഭാര്യ

Google Oneindia Malayalam News

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഭാര്യ. രാജേഷിന് രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലായിരുന്നുവെന്നും ഓട്ടോ സ്റ്റാന്‍റില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും രാജേഷിന്‍റെ ഭാര്യ രജിഷ പറഞ്ഞു.

elathur-

രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ആവര്‍ത്തിച്ച രജിഷ നേരത്തേയും ഓട്ടോ സ്റ്റാന്‍റില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നെന്നും രാജേഷിന് ഭീഷണി ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി.ഓട്ടോ ഡ്രൈവറായ രാജേഷിന് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് എലത്തൂരില്‍ വെച്ച് സിഐടിയു പ്രവര്‍ത്തകരായ ഓട്ടോ തെഴിലാളികളുടെ മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

രാജേഷിന്‍റെ ഓട്ടോറിക്ഷ എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജേഷും സിഐടിയു പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇത് കഴിഞ്ഞ ഞാറാഴ്ച്ച മര്‍ദ്ദനത്തത്തില്‍ കലാശിക്കുകയായിരുന്നു.15 പേ‌ർ ചേ‌ർന്നാണ് രാജേഷിനെ മ‌‌‌‌ർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.

ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ

അബ്ദുള്ളക്കുട്ടിയെ കുറിച്ച് മിണ്ടിയില്ല!! മഞ്ചേശ്വരത്ത് മറ്റൊരു പേര്, പ്രതീക്ഷ കൈവിട്ട് ബിജെപി?

English summary
Elathur auto driver death; wife denies political involvement in death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X