എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയത് ഫാറൂഖ് സെയ്ഫിയോ? പ്രതി പിടിയിലായെന്ന് റിപ്പോർട്ട്
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ സഹയാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ അക്രമി പിടിയിലായതായി സൂചന. നോയിഡ സ്വദേശി ഫാറൂഖ് സെയ്ഫിയെന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂരില്‍ നിന്നാണ് പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഫോണിന്റെ ഐ എം ഇ എ നമ്പറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ ഉത്തർപ്രദേശിലെ നോയിഡയില്‍ നിന്നുള്ളയാളാണെന്ന് വ്യക്തമായിരുന്നു.
ആക്രമണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നുമായിരുന്നു രണ്ട് ഫോണുകള്‍ ഉള്‍പ്പടേയുള്ളവ പൊലീസിന് ലഭിച്ചത്. പ്രതിയെന്ന സംശയിക്കപ്പെടുന്ന വ്യക്തി കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് കണ്ണൂർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. ഇയാളെ കണ്ണൂരില്‍ വെച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ തൊഴിലാളിയാണെന്ന വിവരവും പൊലീസ് നല്കുന്നു.

ഇത്തരമൊരു ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ച ഘടകം, ആക്രമണത്തിന് മറ്റേതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ പിന്തുണയുണ്ടോ എന്നീ വിവരങ്ങള്‍ അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിയുടെ ബാഗില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ഉത്തർപ്രദേശ് സ്വദേശിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു.
ദൃക്സാക്ഷിയുടെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഈ രേഖാചിത്രവുമായി സാദൃശ്യമുള്ളയാള്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചു. കാലിന് പൊള്ളലേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരമായിരുന്നു പൊലീസിന് ലഭിച്ചത്. ഇവിടെ ഇദ്ദേഹം നല്കിയ പേരു വിലാസവും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇവിടെ നിന്നും പോയി. വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയില്‍ എത്തിയ പൊലീസ് നഴ്സമാർ ഉള്‍പ്പടേയുള്ളവരില്‍ നിന്നും വിവരം തേടി. കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയില്‍ വേ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications