Get Updates
Get notified of breaking news, exclusive insights, and must-see stories!

Elathur Train Fire Arrest: എലത്തൂർ ട്രെയിന്‍ തീവെപ്പ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതി ഷാരൂഖ് സെയ്ഫി പിടിയില്‍. മാഹാരഷ്ട്രയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പുലർച്ചെ മൂന്ന് മണിയോടെ മഹാരാഷ്ട്ര നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഷാരൂഖ് സെയ്ഫി നിലവില്‍ മഹാരാഷ്ട്ര എ ടി എസിന്റെ കസ്റ്റഡിയിലാണ്. പ്രതിയെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം കേരള പൊലീസിന് കൈമാറും. പ്രതി ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

തീവെപ്പിന് പിന്നാലെ പാളത്തിന് സമീപത്ത് നിന്നും ലഭിച്ച ബാഗിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പ്രതിയിലേക്കുള്ള തിരച്ചില്‍. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കിടെ പ്രതി പിടിയിലാവുന്നത്. കേരള പൊലീസ് നല്‍കിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

train

പ്രതിയെ കസ്റ്റഡിയിലെടുക്കാനായി കേരള പൊലീസിന്റെ സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഷാരൂഖ് സെയ്ഫിയുടെ യഥാർത്ഥ ചിത്രങ്ങളും മൊബൈല്‍ നമ്പർ ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ കേരള പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റെയില്‍ വേ പൊലീസിനും കൈമാറി.

എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയതിന് ശേഷം ഇതേ ട്രെയിനില്‍ തന്നെയായിരുന്നു പ്രതി കണ്ണൂർ വരെ സഞ്ചരിച്ചത്. ഇതിന് ശേഷം മംഗലാപുരം വഴി ദില്ലിയിലേക്ക് കടക്കാമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർന്നുള്ള അന്വേഷണം. പിടികൂടിയ വ്യക്തിയുടെ കാലില്‍ പൊള്ളലേറ്റതിന്റെ അടയാളങ്ങള്‍ ഉള്ളതും പ്രതിയിലേക്ക് എത്തുന്നതില്‍ നിർണ്ണായകമായി.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി വൺ കമ്പാർട്ട്മെന്റിൽ കയറി അഞ്ജാതൻ തീയിടുകയായിരുന്നു. യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ എട്ട് പേർക്ക് പൊള്ളലേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. ട്രെയിനില്‍ തീ പടർന്നതിനെ തുടർന്ന് ഭയപ്പെട്ടുപോയവർ ട്രെയിനില്‍ നിന്നും എടുത്ത് ചാടിയതായിരുന്നു മരണത്തിന് ഇടയാക്കിയത്. അതേസമയം, അക്രമം നടന്ന തീവണ്ടിയുടെ രണ്ട് കോച്ചുകൾ എൻഐഎ സംഘമെത്തി കഴിഞ്ഞ ദിവസം പരിശോധിച്ചു. ആക്രമണത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോയെന്ന കാര്യമാണ് എൻ ഐ എ പരിശോധിക്കുന്നത്.

Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+