'യാത്രക്കാരെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചു', 11 ദിവസം കസ്റ്റഡിയില്‍, പ്രതിക്ക് വേണ്ടി ആളൂര്‍ ഹാജരാകും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അപേക്ഷിച്ചത്. എന്നാല്‍ കോടതി 11 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പരാമവധി ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
കണ്ണൂരിലുള്ള ട്രെയിന്‍ ബോഗിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും അതുകൊണ്ട് കൂടുതല്‍ സമയം ആവശ്യമാണെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ശേഷം 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി മാലൂര്‍ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഇനി പൊലീസിനെ സംബന്ധിച്ച് പ്രതിയെ തെളിവെടുപ്പിന് കൊണ്ടു പോകുക എന്നതാണ് ഏറ്റവും പ്രധാനം.

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂര്‍ സ്‌റ്റേഷന്‍, പെട്രോള്‍ വാങ്ങിയ സ്ഥലം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളെ കൊണ്ടുപോയി തെളിവെടുക്കുകയാണ് ചെയ്യേണ്ടത്. ഇയാള്‍ എവിടെ നിന്നാണ് ട്രെയിന്‍ കയറിയത്, എന്താണ് ആക്രമണത്തിന്റെ ഉദ്ദേശ്യം, സഹായിത്തിന് മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
പ്രാഥമികമായ അന്വേഷണത്തില്‍ ഇയാളെ ആരും സഹായിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ചോദ്യം ചെയ്യലിലും ആരും സഹായിച്ചിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതേസമയം, ഷാരൂഖ് ഫൈസിക്ക് വേണ്ട് അഡ്വ ബ്ി എ ആളൂര്‍ ഹാജരാകുമെന്നാണ് വിവരം. ഷാരൂഖിന്റെ സഹോദരന്‍ ഫക്രൂദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആളുര്‍ കേസ് ഏറ്റെടുക്കുന്നതെന്നാണ് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനിടെ, കേസിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ ഐ എ സംഘം കോഴിക്കോട് എത്തിയിരുന്നു. ഡി ഐ ജി കാളിരാജ് മഹേഷ് ഉള്‍പ്പടെയുള്ള സംഘമാണ് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്തിയത്. അതേസമയം, പ്രതിക്കെതിരെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മൂന്ന് മരണങ്ങളെ കുറിച്ച് എഫ് ഐ ആറില്‍ പ്രതിബാധിക്കുന്നില്ല. സംഭവ സമയത്ത് ലഭിച്ച വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ പി സി 307, 326, 438 റെയില്‍വെ ആക്ടിലെ 151 എന്നീ വകുപ്പുകളാണ് എഫ് ഐ ആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എലത്തൂര്‍ സ്റ്റേഷന്‍ വിട്ട ശേഷം പ്രതി ആളിക്കത്താന്‍ സാധ്യതയുള്ള ഏതോ ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. ഈ സമയത്ത് പരിഭ്രാന്തരായ യാത്രക്കാര്‍ ഓടിയതിനെ തുടര്‍ന്ന് പരിക്കേറ്റതായും എഫ് ഐ ആറില്‍ പറയുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ടാണ് മരണങ്ങളെ കുറിച്ചുള്ള വിവരങ്ങല്‍ ഉള്‍പ്പെടുത്താതിരുന്നത്.












Click it and Unblock the Notifications