Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് സെയ്ഫിയുടെ യാത്ര വിവരങ്ങള്‍ ചോര്‍ന്നു; ഐജി പി വിജയന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എ ടി എസ് സ്‌ക്വാഡിന്റെ തലവന്‍ ഐ ജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മുംബൈയില്‍ നിന്നും കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന കാരണത്താലാണ് സസ്‌പെന്‍ഷന്‍.

കേസിന്റെ അന്വേഷണവുമായി ഐ ജി പി വിജയന് ബന്ധമില്ലായിരുന്നു. ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത് സംബന്ധിച്ച് എ ഡി ജി പി എം ആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. ഈ റിപ്പോര്‍ട്ടിന്മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി പത്മകുമാര്‍ നടത്തും. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ഐ ജി വിജയന്‍.

ig p vijayan

എലത്തൂര്‍ ട്രെയിന്‍ ആക്രമണം നടന്ന സമയത്ത് തന്നെ ഐ ജി വിജയന്‍ സ്ഥലത്തെത്തിയിരുന്നു. പിന്നാലെയാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചത്. ഇതിന് ശേഷമാണ് എ ഡി ജി പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതേസമയം, അന്വേഷണ സമയത്ത് പൊലീസ് സേനയിലുണ്ടായ തര്‍ക്കമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് വിവരം. സംഭവത്തില്‍ ഗ്രേഡ് എസ് ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കും.

സംസ്ഥാനത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്തയാളാണ് ഐജി പി വിജയന്‍. എന്നാല്‍ എറണാകുളം ഐജിയായ ശേഷം ഇദ്ദേഹത്തെ പ്രധാനപ്പെട്ട ചുമതലകളില്‍ നിയോഗിച്ചിരുന്നില്ല. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര കലഹമാണ് ഇതിന് പിന്നിലെന്നാണ് വിവരം. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ മേധാവി ഐ ജി വിജയനായിരുന്നു.

അതേസമയം, ഇപ്പോള്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധ സേനയുടെ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. പി വിജയന്‍ ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ ചുമതലയും വഹിച്ചിരുന്നു. കെ പി ബി എസിലെ പാര്‍ട്ടി നിയമനങ്ങള്‍ എതിര്‍ത്തത് യൂണിയനുകളുടെ അതൃപ്തിക്ക് കാരണമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+