എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിതായാണ് റിപ്പോർട്ട്. പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. തീവെയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്.
ഷാറൂഖ് സെയ്ഫി ആലപ്പുഴ - കണ്ണൂര്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്‌മത്ത്, രണ്ട് വയസുകാരി സഹ്ല എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു

ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
കേസിൽ പ്രതിയെ വെള്ളിയാഴ്ച ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണത്തിനായി പ്രതി ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്ന് പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ശേഷം പ്രതിയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടെത്തിച്ചു. റെയിൽവേ സ്റ്റേഷന് അടുത്തുളള കടകളിലേക്ക് പൊലീസ് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
ആക്രമണ ദിവസം പുലർച്ചെ നാല് മണിയോടെ ഷൊർണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. അതിന് ശേഷമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത്. സാക്ഷികളെ എത്തിച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ്. സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. മട്ടന്നൂര്‍, മാലൂര്‍ എന്നിവിടങ്ങളിലെ സാക്ഷികളെ ആണ് കോഴിക്കോട് എത്തിച്ചത്.












Click it and Unblock the Notifications