കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മർദ്ദനത്തിന്റെ വ്യാപ്തി അന്വേഷണമാണോ സമരത്തിന്റെ ന്യായാന്യായത്തിന്റെ അളവ് കോൽ ?'

Google Oneindia Malayalam News

തിരുവനന്തപുരം: ഐജി ഓഫീസ് മാര്‍ച്ചില്‍ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ സിഐ വിപിന്‍ ദാസിനെതിരായ നടപടി സ്വാഗതം ചെയ്യുന്നതായി സിപിഐ നേതാക്കള്‍. സിപിഐ മാര്‍ച്ചിലേക്ക് നയിച്ച, വൈപിൻ സംഭവത്തിന് കാരണക്കാരനായ ഞാറക്കൽ സിഐ ക്കെതിരെയും നടപടി വേണം. സിഐ ക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കിയത്.

ഉത്തരേന്ത്യയിലും കനത്ത മഴ; ഹിമാചലില്‍ 24 പേര്‍ കൊല്ലപ്പെട്ടു, ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്ഉത്തരേന്ത്യയിലും കനത്ത മഴ; ഹിമാചലില്‍ 24 പേര്‍ കൊല്ലപ്പെട്ടു, ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

എസ് ഐക്കെതിരായ നടപടി വൈകിപ്പോയെന്ന് അഭിപ്രായപ്പെട്ട എൽദോ എബ്രഹാം എംഎല്‍എ ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നതായും വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പോലീസ് നയത്തിന് വിഭിന്നമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായി കർശന നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എല്‍ദോ എബ്രഹാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സസ്പെൻഷൻ നടപടി സ്വാഗതാർഹം

സസ്പെൻഷൻ നടപടി സ്വാഗതാർഹം

കൊച്ചിയിൽ സിപിഐ സമരത്തിന് നേരെ നടന്ന ലാത്തിച്ചാർജ്ജിനെ തുടർന്ന് കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ എസ്.ഐ.യെ സസ്പെൻഡ് ചെയ്ത നടപടി സ്വാഗതാർഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പോലീസ് നയത്തിന് വിഭിന്നമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായി കർശന നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തില്ല.

ഇക്കാര്യത്തിൽ പുതുമയുമില്ല

ഇക്കാര്യത്തിൽ പുതുമയുമില്ല

പാർട്ടിയുടെ നിരവധി സഖാക്കൾക്ക് പരിക്കേറ്റ സമരത്തിൽ അന്യായമായ യാതൊന്നും പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
എംഎൽഎയ്ക്ക് ഏറ്റ മർദ്ദനത്തിന്റെ അളവ് അന്വേഷിക്കുന്നതായിരുന്നു പലരുടേയും മുഖ്യ ചുമതല. ഞങ്ങൾ കമ്മ്യൂണിസ്റ്റ്കാർക്ക് സമരത്തിൽ മർദ്ദനമേൽക്കുക എന്നതിൽ ഭൂതകാലമെന്നോ വർത്തമാനകാലമെന്നോ വേർതിരിവില്ല, ഇക്കാര്യത്തിൽ പുതുമയുമില്ല.

നിർണ്ണായക തെളിവ്

നിർണ്ണായക തെളിവ്

മർദ്ദനത്തിന്റെ വ്യാപ്തി അന്വേഷണമാണോ സമരത്തിന്റെ ന്യായ അന്യായത്തിന്റെ അളവ് കോൽ ? ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഒരു പാട് വേദനയുണ്ടായ ദിനങ്ങൾ.കൈക്കും, ദേഹത്തും പറ്റിയ പരിക്കിനെ കുറിച്ചുള്ള ചർച്ചകൾ. ജനയുഗം ഫോട്ടോഗ്രാഫർ കൃഷ്ണപ്രകാശ് സമരത്തിനിടെ പകർത്തിയ ചിത്രം നിർണ്ണായക തെളിവായിരുന്നു. ആ ചിത്രത്തെയും സംശയിച്ചവർ !!!കൈക്കുണ്ടായ പരിക്കിനെ വേണ്ട പരിശോധനക്ക് വിധേയമാക്കുക പോലും ചെയ്യാതെ നിസാരവൽക്കരിച്ച ശേഷം മെഡിക്കൽ റിപ്പോർട്ട് എന്ന പേരിൽ പുറം ലോകത്തേക്ക് നൽകുക എന്നത് ഖേദകരമായ നടപടിയായിപ്പോയി.

കൈക്കുണ്ടായ പൊട്ടൽ

കൈക്കുണ്ടായ പൊട്ടൽ

തെറ്റായ വാർത്ത പൊതു സമൂഹത്തിന് മുൻപിൽ നല്ലവണ്ണം പ്രചരിപ്പിക്കുന്നതിൽ ഒരു കൂട്ടർ വിജയിച്ചു. മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിലെ ഓർത്തോ പീഡിക് സർജൻ ഡോ: ബിനു ചന്ദ്രന്റെ നിർദേശാനുസരണം കൈക്കുണ്ടായ പൊട്ടൽ സിറ്റിസ്കാൻ റിപ്പോർട്ടിലൂടെ തെളിയിച്ച് അന്വേഷണ ചുമതലയുള്ള കളക്ടറെ ഏല്പിക്കേണ്ട സാഹചര്യം ഒരു പക്ഷെ ആദ്യ സംഭവമാകാം. സമരത്തെ തുടർന്ന് വേഗതയിൽ ആദ്യം ഞങ്ങൾ എത്തിയത് എറണാകുളം ജനറൽ ആശുപത്രിയിൽ. അസ്ഥിരോഗ വിഭാഗം ഡോക്ടർ മനോജ് പറഞ്ഞ കൈ ക്ക് പൊട്ടൽ എന്ന നിഗമനം ശരിയെന്ന് പിന്നീട് ശരിയായി.

എല്ലാം ആശ്വാസകരം

എല്ലാം ആശ്വാസകരം

അങ്ങനെ സമ്മർദ്ദങ്ങളുടെ, വേദനയുടെതായി മാറി കുറേ ദിവസങ്ങൾ. എന്തായാലും കാത്തിരിപ്പിന് ശേഷം സസ്പെൻഷൻ നടപടി പ്രവർത്തകർക്ക് എല്ലാം ആശ്വാസകരം. സമരത്തിലെ ആവശ്യം ഇപ്പോഴും നിലനിൽക്കുകയാണ്. സമരത്തിന് ശേഷം വിളിച്ചന്വേഷിക്കുകയും, നേരിൽ വരികയും സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയും ആത്മവിശ്വാസം പകർന്ന് നൽകുകയും ചെയ്ത ആയിരക്കണക്കായ എന്റെ സഖാക്കൾക്കും ,സുഹൃത്തുക്കൾക്കും, മണ്ഡലത്തിലെ വോട്ടർമാർക്കും ഒരായിരം നന്ദി...

ഫേസ്ബുക്ക് പോസ്റ്റ്

എല്‍ദോ അബ്രഹാം

English summary
eldho abraham's facebook post on si suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X