കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 ദിവസം 48 മരണം, മൂവാറ്റുപുഴയ്‌ക്കൊരു നാഥനുണ്ടോ? മാത്യു കുഴല്‍നാടനെ ഉന്നമിട്ട് എല്‍ദോ എബ്രഹാം

Google Oneindia Malayalam News

കൊച്ചി: മൂവാറ്റുപുഴയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നതില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തി എല്‍ദോ എബ്രഹാം. കഴിഞ്ഞ 13 ദിവസത്തിനിടെ മൂവാറ്റുപുഴയില്‍ ഉണ്ടായത് 48 മരണങ്ങളാണെന്ന് എല്‍ദോ പറയുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്്-നഗരസഭാ ഭരണാധികാരികളുടെ പിടിപ്പുകേട് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും എല്‍ദോ പറഞ്ഞു. അതേസമയം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി നിയുക്ത എംഎല്‍എയെ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഈ പോസ്റ്റിന് താഴെ അഭിനന്ദിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് എല്‍ദോ എബ്രഹാം യുഡിഎഫിനെതിരെ രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം.

1

മൂവാറ്റുപുഴയില്‍ നാഥന്‍ ഉണ്ടോ? കഴിഞ്ഞ 13 ദിവസം മൂവാറ്റുപുഴയില്‍ കോവിഡ് മരണം 48 3091 രോഗികള്‍ !എന്താണ് പ്രധാന കാരണങ്ങള്‍ ?
ഉത്തരം: ആരോഗ്യം -റവന്യൂ- തദ്ദേശ - പോലീസ് വകുപ്പുകളെ തമ്മില്‍ യോജിപ്പിക്കാന്‍ നേതൃത്വം ഇല്ല. UDFപഞ്ചായത്ത് - നഗരസഭ ഭരണാധികാരികളുടെ പിടിപ്പ് കേട്.. ഡോക്ടര്‍മാര്‍, ഇതര ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടി ഇല്ല. FLTC ,DCC കള്‍ തുടങ്ങാന്‍ തയ്യാറാകുന്നില്ല!

പി.എച്ച്.സി, സി.എച്ച്.സി, ജനറല്‍ ആശുപത്രികളെ സുസജ്ജമാക്കാന്‍ മൂവാറ്റുപുഴയിലെ പ്രധാന ചുമതല വഹിക്കുന്ന ഡഉഎ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ല...ആകെ പ്രതീക്ഷ നല്‍കുന്നതും പ്രവര്‍ത്തിച്ച് ആശങ്കകള്‍ അകറ്റുന്നതും മൂവാറ്റുപുഴയിലെ ഡോക്ടര്‍മാര്‍ മുതല്‍ ആശാ വര്‍ക്കര്‍മാര്‍ വരെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നം... കഷ്ടപ്പെടുന്ന കുറേ പോലീസുകാരും...
നിയുക്ത എം.എല്‍.എയും UDFഉം നോക്കുകുത്തിയായി മാറി.

മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ,വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, പി.ച്ച്.സി.കളിലുമായി LDF സര്‍ക്കാര്‍ നടപ്പാക്കിയ മാതൃകാ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയുണ്ടാകണം. ആരക്കുഴ പഞ്ചായത്തില്‍ പ്രാഥമിക ചികില്‍സ കേന്ദ്രം ആരംഭിക്കാത്തതിന്റെ പേരില്‍ സമരം ചെയ്ത ഡഉഎ നേതൃത്വവും ഇപ്പോഴത്തെ നിയുക്ത എം.എല്‍.എ.യും ആദ്യം ചെയ്യേണ്ടത് FLTC തുടങ്ങാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയാകട്ടെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തി എന്നത് മാത്രം അല്ല ദുരിതകാലത്ത് 48 ലക്ഷം മുതല്‍ മുടക്കി പണിത FLTC പൊളിച്ച് മാറ്റി. ഇപ്പോള്‍ DCC ആക്കാന്‍ പുതിയ അഴിമതിയുടെ പണി തുടരുകയാണ്. വിചിത്രം എന്നല്ലാതെ മറ്റെന്ത് പറയാന്‍!

യാതൊന്നും ചെയ്യാതെ കൈ കെട്ടി നില്‍ക്കുന്ന നേതൃത്വം ഇനി എങ്കിലും ചെയ്യേണ്ടത് ഭയപ്പാടില്ലാതെ രംഗത്തിറങ്ങണം. നൂറ് കണക്കിന് രോഗികളുടെയും ബന്ധുക്കളുടേയും ആശങ്ക അകറ്റാന്‍ ബസ്സപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ മരണസംഖ്യ ക്രമാതീതമായി ഉയരും.സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിരോധ പ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍ ഇച്ഛാശക്തിയോടെ നടപ്പാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് - നഗരസഭ അധികൃതര്‍ അടിയന്തര പ്രാധാന്യം നല്‍കണം.

നടുവൊടിഞ്ഞ് ജോലി ചെയ്തുവരുന്ന ആരോഗ്യമേഖലയിലെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു. 'കോവിഡ് ഡിഫന്‍സ് ബ്രിഗേഡ് 'വെള്ളത്തിലെ വരയാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്! തെറ്റിദ്ധാരണ പരത്തുന്നതില്‍ ഡോക്ടറേറ്റ് എടുത്തവര്‍ക്ക് കാലം മാപ്പു തരില്ല. ആദ്യം സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കു. ജാള്യത മറയ്ക്കാന്‍ ഉള്ള മാന്ത്രിക വടികള്‍ പിന്നീടാകാം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത കേന്ദ്രമായി മൂവാറ്റുപുഴ മാറിയപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കുറുക്കുവഴികള്‍ കൊണ്ട് നാട് രക്ഷപ്പെടില്ല.

ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

ധ്രുതഗതിയിലുള്ള നടപടികളാണ് ആവശ്യം. നാട് കാത്തിരിക്കുന്നത് ജനങ്ങളുടെ അടിത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തലാണ്. വര്‍ത്തമാനകാലത്തെ ഗൗരവമുള്ള പാവപ്പെട്ടവന്റെ വിഷമതകള്‍ക്ക് ശമനം കാണാന്‍ മുണ്ട് മടക്കി കീഴോട്ട് ചെല്ലണം. ഉപരിതല ജാടകള്‍ മതിയാകില്ല....

നടി അലേഖ്യ ഹരികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
eldo abraham criticise udf on rising covid deaths in muvattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X