രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ; തെറ്റിദ്ധരിപ്പിച്ചതാണെന്ന് വിശദീകരണം
കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ തുക സംഭാവന ചെയ്തതായി പ്രചരണം. എംഎല്‍എ പണം നല്‍കിയെന്നും രൂപരേഖ ഏറ്റുവാങ്ങിയെന്നും കാണിച്ച് ചിത്രങ്ങള്‍ സഹതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശ്രീ ചെറായി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് എല്‍ദോസ് കുന്നപള്ളി മീഡിയ വണ്ണിനോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ, 'ബഹുമാനപ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് പി കുന്നപ്പിള്ളി അയോദ്ധ്യ രാമക്ഷേത്ര നിധിയിലേക്ക് തുക സമര്‍പ്പണം ചെയ്തുകൊണ്ട്, ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നു. ശ്രീരാമ ക്ഷേത്രം പുനര്‍ജനിക്കുകയാണ് സരയൂ നദിയുടെ തീരത്ത്,അയോദ്ധ്യയില്‍. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്കു ലഭിച്ച ഭാഗ്യമാണ് ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവുക എന്നത്... ജയ് ശ്രീറാം'
യാഥാർഥ്യ ബോധമില്ല, പ്രധാനമന്ത്രിയുടേത് വെറും രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് എളമരം കരീം
രാമക്ഷേത്രത്തിന്റെ ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ല. ആര്‍എസ്എസിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. ചിത്രം വിവാദമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് എല്‍ദോസ് കുന്നപ്പള്ളിക്ക് സമര്‍ദ്ദം ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനിരിക്കെയാണ് പുതിയ വിവാദം ഉയരുന്നത്.
ആണുങ്ങള് മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്