കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽദോസ് കുന്നപ്പള്ളിയുടെ മാപ്പ്; ചെന്നിത്തല നിലപാട് വ്യക്തമാക്കണം, മുഖ്യമന്ത്രിക്കും വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: അയോധ്യ ക്ഷേത്രനിർമ്മാണത്തിന് പണം നൽകിയതിന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി മാപ്പ് ചോദിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍. സിഎഎ നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ പറഞ്ഞത് നടപ്പാക്കും. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ​ഗോപാലകൃഷ്ണൻ ചോദിച്ചു. മതേതരവാദികളായ ചില പകൽ മാന്യന്മാരുടെ മുഖം മൂടി അഴിഞ്ഞ് വീഴുകയാണ്. ആരേയും നിർബന്ധിച്ചോ, രഹസ്യമായിട്ടോ അല്ല, രാമക്ഷേത ഫണ്ട് കളക്ഷൻ അക്കൗണ്ട് പേയി ആയ ചെക്കിൽ കളക്ട് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പെരുമ്പാവൂർ എംഎല്‍എ എൽദോ സിന്റെ മാപ്പ് മതേതര കേരളത്തിന് അപമാനം. ശബരിമലക്ക് വേണ്ടി കരട് നിയമമുണ്ടാക്കിയ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണം. ശബരിമലക്ക് വേണ്ടി കരട് നിയമം തയ്യാറാക്കിയ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണം. മാപ്പ് പറയുന്നതോ മതേതരത്വം ?
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയോധ്യയിൽ ഉയരുന്ന
രാമക്ഷേത്രത്തിന് ജാതിമത വർഗ്ഗ ഭേദമന്യെ , ഇന്ത്യക്കാർ സാമ്പത്തിക സഹായം നൽകുമ്പോൾ, ആയിരം രൂപ ക്ഷേത്രനിർമ്മാണത്തിന് സംഭാവന നൽകിയ പെരുമ്പാവൂർമണ്ഡലത്തിലെ കോൺഗ്രസ്സ് എംഎല്‍എ താൻ ആയിരം രൂപ ക്ഷേത്രനിർമ്മാണത്തിന് കൊടുത്തതിൽ മാപ്പ് പറഞ്ഞ് കൊണ്ട് ചില മതമൗലീക സംഘടനകളുടെ മുൻപിൽ മുട്ട് കുത്തിയിരിക്കുന്നു. ഒരു ക്ഷേത്രത്തിന് സംഭാവന കൊടുക്കുന്നത് ഇത്ര പാപമാണോ?

b-gopalakrishnan

ഏതെങ്കിലും മതഭീകര പ്രസ്ഥാനങ്ങളുടെ മുന്നിൽ മുട്ട് കുത്തുന്നത് മതേതര എംഎല്‍എക്ക് ആഭികാമ്യമോ ? ഇന്ത്യൻ ഭരണഘടനയെ കളങ്കപ്പെടുത്തുന്ന ഈ നിലപാട് എംഎല്‍എ സ്വീകരിക്കാമോ? എവിടേക്കാണ് കേരളം പോകുന്നത് ? മാപ്പ് പറയുന്നതാണോ മതേതരത്വം ? എന്തുകൊണ്ട് ഈ വിഷയം കേരളം ചർച്ചയാക്കുന്നില്ല ? ശബരിമല വിശ്വാസികളുടെ പ്രീതി നേടാൻ നിയമത്തിന്റെ കരട് ഉണ്ടാക്കിയ കോൺഗ്രസ്സിന് തങ്ങളുടെ എംഎല്‍എ ചെയ്ത അപരാധം പൊറുക്കാൻ കഴിയുമോ? കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണം. ശബരിമലയും രാമക്ഷേത്രവും , ഹിന്ദു വിശ്വാസികൾക്ക് തുല്യമാണ്.
മത ഭീകരവാദികൾക്ക് മുന്നിൽ കീഴടങ്ങിയ എംഎല്‍എ യെ ശാസിക്കാൻ രമേശ് ചെന്നിത്തല തയ്യാറുണ്ടോ? തോമസ് മാഷുടെ കൈ വെട്ടിയ സംഭവം പോലെ നീചമാണ് മതേതര കേരളത്തിൽ ക്ഷേത്ര സംഭവനക്കെതിരെ നടന്ന പ്രതിഷേധവും തുടർന്നുണ്ടായ മാപ്പ് പറച്ചിലും

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍ .

മതേതരവാദികളായ ചില പകൽ മാന്യന്മാരുടെ മുഖം മൂടി അഴിഞ്ഞ് വീഴുകയാണ്. ആരേയും നിർബന്ധിച്ചോ, രഹസ്യമായിട്ടോ അല്ല, രാമക്ഷേത ഫണ്ട് കളക്ഷൻ അക്കൗണ്ട് പേയി ആയ ചെക്കിൽ കളക്ട് ചെയ്യുന്നത്. പെരുമ്പാവൂർ എംഎല്‍എ എൽദോ സിന്റെ മാപ്പ് , മതേതര കേരളത്തിൽ മാപ്പർഹിക്കാത്ത സംഭവമാണ്. കോൺഗ്രസ്സ്, നിലപാട് വ്യക്തമാക്കണം.

യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

English summary
Eldos Kunnappally's apology; B Gopalakrishnan wants Chennithala's stand clear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X