കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ സീറ്റ്; പ്രതിഷേധിച്ചും പിന്തുണച്ചും നേതാക്കൾ, യുവ എംഎൽഎമാർക്കെതിരെ ഫിറോലും എൽദോസും...

  • By Desk
Google Oneindia Malayalam News

കോട്ടയം: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ് കോൺഗ്രസ്. രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എംഎല്‍എമാര്‍ക്കെതിരെ പ്രതികരണവുമായി മറ്റൊരു യുവഎംഎല്‍എ രംഗത്തെത്തി. എൽദേസ് കുന്നിപ്പിള്ളിയാണ് കോൺഗ്രസിലെ യുവ എംഎൽഎമാർക്കെതിരെ രംഗത്തെത്തിയത്. 'പ്രായമായെന്ന് കരുതി അപ്പനെ മാറ്റാനൊക്കുമോ' എന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യസഭാ സീറ്റ് മാണിയ്ക്ക് നല്‍കിയതിനെതിരേ കോണ്‍ഗ്രസില്‍ വിവാദം പുകയുന്നതിനിടെയാണ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ യുവനേതാക്കള്‍ക്കെതിരെയുള്ള കുന്നപ്പിള്ളിയും എത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തേയും രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തേയും ന്യായീകരിച്ച് മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പികെ ഫിറോസ് രംഗത്തെത്തിയിത്.

അനാവശ്യ വിവാദം

അനാവശ്യ വിവാദം

കോണ്‍ഗ്രസില്‍ ഇപ്പോഴുയരുന്ന വിവാദങ്ങള്‍ ആനാവശ്യമാണ്. പ്രായം കൊണ്ടല്ല യുവത്വം നിര്‍ണയിക്കേണ്ടത്. മനസാണ് യുവത്വം നിര്‍ണയിക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കള്‍ മാത്രം മതിയെന്ന അഭിപ്രായമില്ല. എല്ലാ പ്രായത്തിലുള്ളവരും വേണമെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു. ജോസ്.കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിപ്രായം പറയാനില്ല. അത് മാണിയുടെ കുടുംബകാര്യമാണ്. എന്നാല്‍ എംഎല്‍എമാരും അല്ലാത്തവരും ഉയര്‍ത്തുന്നത് അവരുടെ വ്യക്തിപരമായ നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ പാർട്ടി

ജനാധിപത്യ പാർട്ടി

പ്രായമേറിയാല്‍ അപ്പനെ ഉപേക്ഷിക്കുന്നവരുണ്ടാകും. എന്നാല്‍ തന്റെ അഭിപ്രായം എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വേണമെന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വലിയ ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയാണ്. ഇത് ചിലപ്പോഴെങ്കിലും പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട തീരുമാനം മാത്രമേ പാര്‍ട്ടി എടുക്കാവൂ എന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും പാർട്ടിയിൽ വേണം

എല്ലാവരും പാർട്ടിയിൽ വേണം


പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും കുന്നപ്പിള്ളി പറഞ്ഞു. പ്രായമേറിയാല്‍ അപ്പനെ ഉപേക്ഷിക്കുന്നവരുണ്ടാകും. എന്നാല്‍ തന്റെ അഭിപ്രായം എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വേണമെന്നു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മൂസ്ലീം ലീഗ് യൂത്ത് നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തെത്തിയത്.

മഴയിൽ മുളച്ചു പൊന്തിയ ഒന്നല്ല

മഴയിൽ മുളച്ചു പൊന്തിയ ഒന്നല്ല


ഐക്യജനാധിപത്യ മുന്നണി എന്നത് ഇന്നലെ പെയ്ത മഴയിൽ മുളച്ചു പൊന്തിയ ഒന്നല്ല. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികൾ, മുസ്‌ലിം ലീഗും കോൺഗ്രസും നിരന്തരമായ പരിശ്രമത്തിലൂടെയും അതിലേറെ വിട്ടു വീഴ്ചയിലൂടെയും രൂപപ്പെടുത്തിയ സംവിധാനമാണ് യു.ഡി.എഫ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ മദ്രാസ് അസംബ്ലിയിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന ഘട്ടത്തിൽ കോൺഗ്രസിലെ രാജാജിക്ക് മന്ത്രി സഭ രൂപീകരിക്കാൻ മുസ്‌ലിം ലീഗിന്റെ അഞ്ച് എംഎൽഎമാർ നിരുപാധികം പിന്തുണ നൽകുകയായിരുന്നു. തലേ ദിവസം വരെ ശത്രുവിനെ പോലെ പെരുമാറിയ കോൺഗ്രസിനോട് ചരിത്രത്തിലെ ആദ്യത്തെ വിട്ടു വീഴ്ച. അങ്ങിനെയാണ് കോൺഗ്രസ് സർക്കാറുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലീഗ് ചത്ത കുതിര

ലീഗ് ചത്ത കുതിര

ഭാഷാ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനോട് കോൺഗ്രസിന് അയിത്തമായിരുന്നു. ഓർക്കുന്നില്ലേ ലീഗ് ചത്ത കുതിരയാണെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത്. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് സി.എച്ച് അതിന് മറുപടി പറഞ്ഞത്. എന്നിട്ടും 1958ൽ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബാഫഖി തങ്ങൾ പ്രഖ്യാപിച്ചത് കോൺഗ്രസിനെ പിന്തുണക്കണമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗ് വിട്ടുവീഴ്ച ചെയ്തു

ലീഗ് വിട്ടുവീഴ്ച ചെയ്തു

1958ൽ വിമോചന സമരത്തിൽ കോൺഗ്രസും ലീഗും ഒരുമിച്ചാണ് കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ പോരിനിറങ്ങിയത്. അങ്ങിനെയാണ് ഇ.എം.എസ് മന്ത്രി സഭ താഴെ പോയത്. 1960 ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ലീഗും കോൺഗ്രസും പി.എസ്.പിയും ഒന്നിച്ച് മത്സരിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ മന്ത്രിസഭയുണ്ടാക്കുമ്പോൾ കോൺഗ്രസ് പറഞ്ഞു ലീഗ് പാടില്ലെന്ന്. ലീഗിനെ പറ്റില്ലെങ്കിൽ ഞങ്ങളുമില്ലെന്ന് പി.എസ്.പിയും. ഒടുവിൽ വിട്ടുവീഴ്ചക്ക് തയ്യാറായത് ലീഗ്. സീതി സാഹിബ് സ്പീക്കർ സ്ഥാനമേറ്റെടുത്തു. സീതി സാഹിബ് മരണപ്പെട്ടപ്പോൾ സി.എച്ച് സ്പീക്കറാവണമെങ്കിൽ ആദ്യം ലീഗിൽ നിന്നും രാജിവെക്കണമെന്ന് കോൺഗ്രസ് വാശിപിടിച്ചു. സ്പീക്കർ പദവി ഏറ്റെടുത്താൽ എല്ലാവരും ചെയ്യുന്ന ഒരു രാജി നേരത്തെ വേണമെന്നത് ദുർവാശി മാത്രമായിരുന്നു. അവിടെയും ലീഗ് വിട്ടുവീഴ്ച ചെയ്തുവെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

വിശാല താൽപ്പര്യം

വിശാല താൽപ്പര്യം

ചരിത്രം പരിശോധിച്ചാൽ വിട്ടുവീഴ്ചകളുടെ ഘോഷ യാത്ര പിന്നെയും കാണാം. എ കെ ആൻറണിക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ലീഗിന് രാജ്യസഭയിൽ അംഗത്വം വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് രാജ്യസഭാ മെമ്പർമാരുണ്ടായിരുന്ന ലീഗിന് ഇപ്പോഴുള്ളത് ഒന്ന് മാത്രമാണ്. ലീഗിനേക്കാൾ അംഗബലം കുറവുള്ള സി.പി.ഐ 4 ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ലീഗ് മത്സരിക്കുന്നത് രണ്ട് സീറ്റിലാണ്. നിയമസഭയിലും സ്ഥിതി വ്യത്യസ്തമല്ല. യുഡിഎഫ് എന്ന വിശാല താൽപ്പര്യത്തിനാണ് ഈ വിട്ടു വീഴ്ചകളൊക്കെയും.

കോൺഗ്രസും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്

കോൺഗ്രസും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്

ലീഗ് മാത്രമല്ല കോൺഗ്രസും വിട്ടു വീഴ്ച ചെയ്തിട്ടുണ്ട്. ആർഎസ്പി യുഡിഎഫിലേക്ക് വന്നപ്പോൾ കൊല്ലം പാർലമെൻറ് സിറ്റിംഗ് സീറ്റാണ് എൻകെ പ്രേമചന്ദ്രന് വിട്ടുകൊടുത്തത്. വീരേന്ദ്രകുമാർ വന്നപ്പോൾ വെറും 4000 വോട്ടിന് സതീഷൻ പാച്ചേനി തോറ്റ പാലക്കാട് പാർലമെന്റ് മണ്ഡലമാണ് കോൺഗ്രസ് വിട്ടു കൊടുത്തത്. യുഡിഎഫ് എന്ന വിശാല താൽപ്പര്യം മാത്രമാണ് വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസിനെയും പ്രേരിപ്പിച്ചത്. ദേശീയ തലത്തിലും കോൺഗ്രസിന്റെ ഈ വിട്ടുവീഴ്ചാ മനോഭാവം നമ്മൾ കണ്ടിട്ടുണ്ട്. 44 സീറ്റുള്ള ബംഗാളിൽ 26 സീറ്റുള്ള സിപിഎമ്മിലെ യച്ചൂരിയെ രാജ്യസഭയിലെത്തിക്കാൻ പിന്തുണ വാഗ്ദാനം ചെയ്തത് വിശാല താൽപ്പര്യമുള്ളത് കൊണ്ടാണ്. അതാണ് കർണാടകയിലും ആവർത്തിക്കപ്പെട്ടത്.

കോൺഗ്രസും ലീഗും ചേർന്നാൽ മാത്രം യുഡിഎഫ് ആവില്ല

കോൺഗ്രസും ലീഗും ചേർന്നാൽ മാത്രം യുഡിഎഫ് ആവില്ല


കോൺഗ്രസും ലീഗും ചേർന്നാൽ മാത്രം യുഡിഎഫ് ആവില്ല എന്നത് കൊണ്ടാണ് കേരള കോൺഗ്രസിനെ കൂടെ നിർത്താൻ ഇക്കണ്ട ശ്രമങ്ങളൊക്കെ ഉണ്ടായത്. അഴിമതിക്കാരനെന്ന് മാണിയെ നിരന്തരം ആക്ഷേപിച്ചിരുന്ന സി.പി.എമ്മിന് ഈയിടെ പിടി കൂടിയ മാണി പ്രേമം കേരളം മനസ്സിലാക്കിയതാണ്. ഇനി രണ്ടു മുന്നണിയിലുമില്ലെങ്കിൽ ബി.ജെ.പി പാളയത്തിൽ മാണി ചേക്കേറിയാലുള്ള അപകടമൊഴിവാക്കലും രാഷ്ട്രീയ ബുദ്ധിയാണെന്നും ഫിറോസ് പറഞ്ഞു.

എതിരാളികളുടെ കൈയ്യിലെ പാവയാകരുത്

താൽക്കാലിക വികാരപ്രകടനമല്ല, ദീർഘ ദൃഷ്ടിയാണ് നേതാക്കൾക്ക് വേണ്ടത്. പൂർവികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട മുന്നണിയിലിരുന്ന് അതിന്റെ ആനുകൂല്യം നുകരുകയും പ്രതിസന്ധിയുണ്ടാവുമ്പോൾ അടിയിൽ നിന്ന് മാന്തുകയും ചെയ്യുന്ന പ്രവണത ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ചരിത്രത്തിലെ വിട്ടു വീഴ്ചകളുടെയും, കൊടുക്കൽ വാങ്ങലിന്റെയും, പങ്ക് വെക്കലിന്റെയും ഓർമ്മകൾ ഊർജ്ജമാക്കി മുന്നോട്ട് കുതിക്കാനുള്ള രാഷ്ട്രീയ ആയുധത്തിന്റെ മൂർച്ച കൂട്ടുകയാണ് യു.ഡി.എഫ് പ്രവർത്തകർ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ പാവയാവേണ്ടവരല്ല നാം.... എന്ന് പറഞ്ഞുകൊണ്ടാണ് മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

വോട്ട് ജോസ് കെ മാണിക്ക് തന്നെ

വോട്ട് ജോസ് കെ മാണിക്ക് തന്നെ

അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ മുന്നണി സ്ഥാനാര്‍ത്ഥിയായ ജോസ് കെ മണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് കോൺഗ്രസിലെ യുവ എംഎൽഎ വിടി ബൽറാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മറ്റിയില്‍ പറഞ്ഞാല്‍ പോരെ എന്ന് ചോദിക്കും. പക്ഷെ അങ്ങനെ ഒരിടം ഇല്ലാതാവുന്നുവെന്നും വിടി ബല്‍റാം കുറ്റപ്പെടുത്തി. പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Eldos Kunnappally against Congress's young MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X