കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍; സിപിഎം വേദിയില്‍ വ്യത്യസ്ത പ്രസംഗം, കാരണമുണ്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍

തലശേരി: സിപിഎം വേദിയില്‍ പ്രസംഗിച്ച സാബുമോന്‍ പറഞ്ഞു, ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന്. വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് കഴിഞ്ഞദിവസം തലശേരിയില്‍ നടന്നത്. വടകര മണ്ഡലം ഇടതുസ്ഥാനാര്‍ഥി പി ജയരാജന് വേറ്റുമ്മലില്‍ നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു സാബുമോന്റെ പ്രസംഗം.

സിപിഎം വേദിയില്‍ നിന്ന് മോദിയെ പിന്തുണച്ച് സംസാരിക്കാന്‍ സാബുമോന് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിക്കാന്‍ വരട്ടെ. മോദിയുടെ ആരാധകനെന്ന് പറയുന്നതിന് സാബുമോന് വ്യക്തമായ മറുപടിയുമുണ്ട്. അതാണ് കേള്‍ക്കേണ്ടത്. സാബുമോന്റെ വാക്കുകള്‍ ഉഗ്രന്‍ പരിഹാസമായിരുന്നു. ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായ പദ്ധതികള്‍ നടപ്പാക്കിയതാണ് മോദിയെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് സാബുമോന്‍ പറയുന്നു...

സാബുമോന്റെ പ്രസംഗം

സാബുമോന്റെ പ്രസംഗം

സാബുമോന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താന്‍ മോദിയുടെ ഭയങ്കര ഫാന്‍ ആണെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ സാബുമോന്‍ പറയുന്നു. അതിനുള്ള കാരണമാണ് ഏറെ രസകരം. കാരണം കേട്ടതോടെ സദസ്സില്‍ കയ്യടി നിറഞ്ഞു.

മോദി ചെയ്ത വലിയ കാര്യങ്ങള്‍

മോദി ചെയ്ത വലിയ കാര്യങ്ങള്‍

മോദി ലോകത്തിന് ചെയ്ത വലിയ കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചില്ലെന്ന് സാബുമോന്‍ പറയുന്നു. ലോകം നേരിടുന്ന പ്രധാന പ്രശ്‌നമാണ് ആഗോള താപനം. ഇതില്ലാതാക്കാന്‍ മോദി നടപ്പാക്കിയ പദ്ധതികള്‍ ഏറെ സഹായകരമാകുന്നതാണെന്ന് സാബുമോന്‍ പറയുന്നു.

 പരിഹാസം ഇങ്ങനെ

പരിഹാസം ഇങ്ങനെ

നോട്ട് നിരോധിച്ചതോടെ ഒട്ടേറെ ചെറുകിട സംരഭങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. ഇതുവഴി ഇവിടെയുള്ള ഒട്ടേറെ പേര്‍ക്ക് ജോലി പോയി. ഇതോടെ ഇവരുടെ വീട്ടിലെ അടുപ്പ് പുകയാതെയായി- സാബുമോന്‍ തുടര്‍ന്നു.

അല്‍പ്പം ശാസ്ത്രവശങ്ങള്‍

അല്‍പ്പം ശാസ്ത്രവശങ്ങള്‍

ഫാക്ടറികളില്‍ നിന്നും വീടുകളില്‍ നിന്നും വരുന്ന മലിനകരമായ പുകയും വാതകങ്ങളുമാണ് ആകാശത്ത് ഓസോണ്‍പാളിയില്‍ സുഷിരങ്ങളുണ്ടാകാന്‍ കാരണം. ഈ സുഷിരങ്ങള്‍ വഴി കാഠിന്യമേറിയ രശ്മികള്‍ ഭൂമിയിലേക്ക് പതിക്കും. കൂടാതെ ചൂട് വര്‍ധിക്കും. മഞ്ഞുമലകള്‍ പോലും ഉരുകും.

മോദി തുടക്കമിട്ട പദ്ധതി

മോദി തുടക്കമിട്ട പദ്ധതി

നോട്ട് നിരോധനവും കൂടെ ജിഎസ്ടിയും വന്നതോടെ മിക്ക വീടുകളിലും ആഹാരം ഇല്ലാതായി. പാകം ചെയ്യാന്‍ ഇല്ലാത്തതിനാല്‍ അടുപ്പ് പുകയാതെയായി. ഇതോടെ ചൂട് കുറയാന്‍ സഹായകമാകുന്ന പദ്ധതിക്കാണ് മോദി തുടക്കമിട്ടതെന്നും സാബുമോന്‍ പരിഹസിച്ചു.

അതുകൊണ്ടാണ് മോദിയെ ഇഷ്ടപ്പെടുന്നത്

അതുകൊണ്ടാണ് മോദിയെ ഇഷ്ടപ്പെടുന്നത്

വീടുകളിലെ പോലെ തന്നെയാണ് ഫാക്ടറികളിലേയും അവസ്ഥ. ലക്ഷക്കണക്കിന് ഫാക്ടറികളാണ് പൂട്ടിപ്പോയത്. ഇതോടെ അവിടെ നിന്നും പുക ഉയരാതെയായി. ഇതും ആഗോള താപനം കുറയാന്‍ കാരണമാകും. അതുകൊണ്ടാണ് തമിക്ക് മോദിയെ ഇഷ്ടമാണെന്ന് പറയാന്‍ കാരണമെന്നും സാബുമോന്‍ വിശദീകരിച്ചു.

സാധ്വി പ്രജ്ഞയ്ക്ക്ക്കെതിരെ ഒമർ അബ്ദുള്ള; ജയിലിൽ കിടക്കാൻ ആരോഗ്യമില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാം!!സാധ്വി പ്രജ്ഞയ്ക്ക്ക്കെതിരെ ഒമർ അബ്ദുള്ള; ജയിലിൽ കിടക്കാൻ ആരോഗ്യമില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാം!!

കൂടുതല്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍

English summary
Election 2019: Sabumon Speech Video Viral in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X