Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍

തിരുവനന്തപുരം: തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് നിന്നും തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. വര്‍ധിച്ച പോളിങ് സിപിഎമ്മിന് എതിരായ ജനവികാരമാണെന്നാണ് കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് വിലയിരുത്തല്‍.

ഫലം വരുന്നതോടെ മണ്ഡലത്തിലേക്ക് വീണ്ടും തിരിച്ചുവരുമെന്നും പിന്നീടുള്ള 5 വര്‍ഷക്കാലം കാസര്‍കോട് ഉണ്ടാവുമെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു. പ്രചാരണകാലത്ത് മണ്ഡലത്തില്‍ ലഭിച്ച സ്വീകാര്യതയെക്കുറിച്ച് പറയുമ്പോൾ ഉണ്ണിത്താന്‍ ഏറെ വാചാലനാവുകയാണ്..

പ്രചരണം

പ്രചരണം

മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയായരുന്നെങ്കിലും അതൊന്നും ഒരു കുറവായി കാണത്ത രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു കാസര്‍കോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് വേണ്ടി യുഡിഎഫ് നേതൃത്വം നടത്തിയത്.

ആത്മാര്‍ത്ഥ

ആത്മാര്‍ത്ഥ

പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം ഏതാണെന്ന് ചേദിച്ചാല്‍ അത് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ മാത്രമായിരുന്നെന്നാണ് ഉണ്ണിത്താന്‍ മറുപടി പറയുക. ആ ആത്മാർത്ഥത കൊണ്ട് തനിയ്ക്ക് ഒരു മണിക്കൂർ പോലും ഉറങ്ങാനായില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നു.

പുലര്‍ച്ചെ നാല് മണിക്ക് വരെ

പുലര്‍ച്ചെ നാല് മണിക്ക് വരെ

പുലര്‍ച്ചെ നാല് മണിക്ക് വരെ ആളുകള്‍ വരും. അപ്പോള്‍ അവരോട് ഞാന്‍ മരുന്ന് കഴിച്ചില്ലെന്ന് വിഷമം പറയുമെങ്കിലും ഇവിടെ കൂടി ഒന്ന് വന്നിട്ട് പോകു എന്നായിക്കും അവര്‍ മറുപടി പറയുക.

വേറെങ്ങും കണ്ടിട്ടില്ല

വേറെങ്ങും കണ്ടിട്ടില്ല

ഇത്ര ആത്മാര്‍ത്ഥതയുള്ള ഒരു ജനത ജീവിക്കുന്ന നാട് ഞാന്‍ വേറെങ്ങും കണ്ടിട്ടില്ല. പലരും എന്‍റെയൊപ്പം സെൽഫി എടുക്കാൻ മത്സരിച്ചു. 'സാറിന് ഞങ്ങൾ വോട്ട് തരില്ല, പക്ഷേ നിങ്ങളുടെ കൂടെ ഒരു സെൽഫി വേണം' എന്ന് പറഞ്ഞ് ചിലര്‍ വന്ന അനുഭവം വരേയുണ്ടെന്ന് ഉണ്ണിത്താന്‍ പറയുന്നു. ന

ആർക്കാണ് അറിയാത്തത്

ആർക്കാണ് അറിയാത്തത്

പക്ഷെ അവര്‍ വോട്ടു തരില്ലെന്ന് പറയുന്നത് മറ്റുള്ളവരെ കേള്‍പ്പിക്കാനാണ്. അവരുടെ വോട്ടും തനിക്ക് തന്നെ ലഭിക്കും. ചിലരുടെയടുത്ത് ഞാൻ പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ അവർ പറയും 'നിങ്ങൾ പേര് പറഞ്ഞ് പരിചയപ്പെടുത്തരുത് നിങ്ങളെ ആർക്കാണ് അറിയാത്തതെന്ന്.

സിനിമകളിലൂടെ

സിനിമകളിലൂടെ

സിനിമകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടേയും ഞാന്‍ അവര്‍ക്ക് സുപരിചിതനാണ്. കുട്ടികളുടെ മനസ്സിൽ പോലും എന്‍റെ മുഖം പതിഞ്ഞിരുന്നു. ഒരു കുട്ടി തന്നെ കാണണമെന്ന് പറഞ്ഞ് കര‍ച്ചിലായിരുന്നു. സാമൂഹമാധ്യമങ്ങളിലടക്കം ഇത് ഏറെ പ്രചരിച്ചിരുന്നു.

ആ കുട്ടി

ആ കുട്ടി

ആ കുട്ടിയെ കണ്ടപ്പോള്‍, എന്തൊക്കെ വാങ്ങിക്കൊടുത്തിട്ടും അവൻ സംതൃപ്തനായില്ല. ഒടുവിൽ താൻ കുട്ടിക്കൊപ്പം സെൽഫി എടുത്തപ്പോഴാണ് അവന്‍റെ കരച്ചിൽ നിന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

നിങ്ങൾ കാരണം

നിങ്ങൾ കാരണം

ഒരു ദിവസം നിങ്ങൾ കാരണം എനിയ്ക്ക് വീട്ടില്‍ നിന്ന് ചോറ് കിട്ടുന്നില്ലെന്ന പറഞ്ഞ് ഒരാൾ തന്‍റെ അരികില്‍ വന്ന കാര്യം ഓര്‍മയുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ എന്തെങ്കിലും പരിപാടി ടിവിയിലുണ്ടെങ്കിൽ എന്‍റെ ഭാര്യ അത് കഴിഞ്ഞേ ചോറ് തരുന്നുള്ളൂ എന്നതായിരുന്നു അയാളുടെ പരാതി

അട്ടിമറി വിജയമുണ്ടാകും

അട്ടിമറി വിജയമുണ്ടാകും

കാസർകോട്ട് യുഡിഎഫിന് അട്ടിമറി വിജയമുണ്ടാകും. ശക്തമായ അടിയൊഴുക്കാണ് നടന്നത്. പക്ഷെ അതവർക്ക് കണ്ടെത്താനാവില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർക്കുന്നു. കള്ള വോട്ട് നടന്നുവെന്നും പക്ഷേ, അതിനെ മറികടക്കാൻ കഴിയുന്ന തരത്തിലുള്ള ഇടത് വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഉണ്ണിത്താന്‍ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+