ഇടതുമുന്നണിയുടെ നേതൃസ്ഥാനത്ത് വിഎസ് തന്നെയെന്ന് പന്ന്യന്‍
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്ദന് ഇടതുമുന്നണിയെ നയിക്കുമെന്ന സൂചന നല്കിയ സിപിഐ നേതാവ് സി ദിവാകരന് പിന്നാലെ പന്ന്യന്‍ രവീന്ദ്രനും വിഎസ് അനുകൂല പ്രസ്താവനയുമായി രംഗത്തെത്തി. ഇടതുമുന്നണിയെ ഇപ്പോള്‍ നയിക്കുന്നത് വിഎസ് അച്യുതാനന്ദനാണെന്നാണ് പന്ന്യന്റെ നിലപാട്.
ഇടതുപക്ഷത്തെ ഏറ്റവും ജനകീയനായ നേതാവ് വിഎസ് തന്നെയാണ്. അതില്‍ മാറ്റമല്ല. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കണമെന്നതിനെക്കുറിച്ചും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് പന്ന്യന്‍ വ്യക്തമാക്കി. അക്കാര്യം പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് മത്സരിക്കുമോ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം ചര്‍ച്ചകള്‍ അപ്രസക്തമാണ്. വിഎസ്സിന്റെ മനസ്സറിഞ്ഞശേഷം മാത്രം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇടതുമുന്നണിക്ക് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത് വിഎസ് ആണെന്നും പന്ന്യന്‍ വ്യക്തമാക്കി.
വിഎസ് അച്യുതാനന്ദന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ ചില നേതാക്കള്‍ വിരുദ്ധാഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പിണറായി വിജയനാണോ വിഎസ് ആണോ തെരഞ്ഞെടുപ്പ് നയിക്കുക എന്ന ചര്‍ച്ച ഉയരാന്‍ ഇടയായത്. എന്നാല്‍ വിഎസ് അച്യുതാനന്ദന് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications