വന്ധ്യ വയോധികനായ വിഎസ് വഴിമാറികൊടുക്കണമെന്ന് വിഎസ് ജോയി, കോണ്‍ഗ്രസ്സിന് മുട്ടുവിറച്ചോ?
മലമ്പുഴ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വന്ധ്യവയോധികനായ വി എസ് വഴിമാറികൊടുക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ജോയി. മലമ്പുഴ മണ്ഡലത്തില്‍ വി എസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് ് ജോയ്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ജോയിയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പില്‍ വി എസ് വഴിമാറികൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ യന്ത്രങ്ങളല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും ജോയി വ്യക്തമാക്കി. ജോയിയുടെ കന്നി മത്സരമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. ജോയിയിലൂടെ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ചൊവ്വാഴ്ചയാണ് ഔദ്യോദിക പ്രചാരണത്തിന് ഇരുവരും തുടക്കം കുറിച്ചത്. പ്രായത്തെ വെല്ലുന്ന പ്രചാരണ പോരാട്ടവുമായി വി എസ് ആണ് മലമ്പുഴയില്‍ ആദ്യമെത്തിയത്. എന്നാല്‍ ഇരുവര്‍ക്കും വന്‍ വരവേല്‍പ്പാണ് നല്‍കിയത്.












Click it and Unblock the Notifications