കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ട് തെളിയിക്കാന്‍ സുരേന്ദ്രന്‍ കോടതി കയറിയത് കള്ളനോട്ട് ചിലവാക്കിയോ ?? ഞെട്ടിക്കുന്ന ആരോപണം !

  • By Anamika
Google Oneindia Malayalam News

മഞ്ചേശ്വരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ച് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയതും. തിരഞ്ഞെടുപ്പ് റദ്ദാക്കി സുരേന്ദ്രനെ കോടതി വിജയിയായി പ്രഖ്യാപിക്കും എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു.

പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !

സുനിയുമായി അടുപ്പമുണ്ടെന്ന ദിലീപിന്റെ ആരോപണം...!! ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പ്രതികരണം..!!സുനിയുമായി അടുപ്പമുണ്ടെന്ന ദിലീപിന്റെ ആരോപണം...!! ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പ്രതികരണം..!!

കേസ് നടത്തിപ്പിനായി കെ സുരേന്ദ്രന്‍ ചിലവഴിച്ച പണത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കള്ളനോട്ടടിക്ക് ബിജെപിയുടെ പ്രദേശിക നേതാക്കള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ സംശയം.

ബിജെപിയുടെ കള്ളനോട്ടടി

ബിജെപിയുടെ കള്ളനോട്ടടി

വീട്ടില്‍ കള്ളനോട്ടടിച്ചതിന് ബിജെപിയുടെ രണ്ട് നേതാക്കളാണ് തൃശ്ശൂരില്‍ കുടുങ്ങിയത്. ലക്ഷങ്ങളുടെ കള്ളനോട്ടാണ് യുവമോര്‍ച്ചാ നേതാക്കള്‍ വീട്ടില്‍ അടിച്ചത്. ഇവര്‍ക്ക് സുരേന്ദ്രന്‍ അടക്കമുള്ള ബിജെപിയുടെ ഉയര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കള്ളനോട്ടും കള്ളവോട്ടും

കള്ളനോട്ടും കള്ളവോട്ടും

കള്ളനോട്ടടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് നടത്തിപ്പിന് കെ സുരേന്ദ്രന്‍ ചിലവഴിച്ച പണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ കോടതിച്ചിലവ്

സുരേന്ദ്രന്റെ കോടതിച്ചിലവ്

സുരേന്ദ്രന്‍ കോടതി ആവശ്യത്തിന് ചിലവഴിച്ച പണത്തെക്കുറിച്ച് മാത്രമല്ല, കാസര്‍കോട് ജില്ലയില്‍ അടുത്തിടെയായി കണ്ടുവരുന്ന കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുള്ളവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

കലാപങ്ങൾക്കുള്ള ഫണ്ട്

കലാപങ്ങൾക്കുള്ള ഫണ്ട്

റിയാസ് മൗലവി വധം ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ജില്ലയില്‍ നടന്ന കൊലപാതകക്കേസുകളിലേും വര്‍ഗീയ സംഘര്‍ഷങ്ങളിലേയും പ്രതികള്‍ക്ക് വേണ്ടി ഉന്നതരായ വക്കീലന്മാരാണ് കോടതികളില്‍ ഹാജരാവുന്നത്.

പാർട്ടിയെ വളർത്തുന്ന വഴി

പാർട്ടിയെ വളർത്തുന്ന വഴി

ഇവര്‍ക്കുള്ള ഉയര്‍ന്ന വക്കീല്‍ ഫീസിനുള്ള പണത്തിന്റെ ഉറവിടവും സംശയകരമാണെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. തൃശ്ശൂരില്‍ കള്ളനോട്ടടി സംഘം പിടിയിലായ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തുന്നത് കള്ളനോട്ട് ഉപയോഗിച്ചാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ

കപ്പിനും ചുണ്ടിനുമിടയിൽ

ബിജെപിക്ക് സംസ്ഥാനത്ത് രണ്ടാമത്തെ എംഎല്‍എയെ കിട്ടാനുള്ള സുവര്‍ണാവസരമാണ് കാസര്‍കോട് കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെ നഷ്ടപ്പെട്ട് പോയത്. ഇതേ തുടര്‍ന്നാണ് വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖിനെതിരെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

പൊള്ളയായ ആരോപണം

പൊള്ളയായ ആരോപണം

വിദേശത്തുള്ളവരുടേയും പരേതരുടേയും പേരില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരാതി. എന്നാല്‍ പരേതരെന്ന് ആരോപിച്ചവര്‍ കോടതിയുടെ സമന്‍സ് കൈപ്പറ്റുകയും വിദേശത്തെന്ന് പറഞ്ഞവര്‍ തെളിവ് നല്‍കുകയും ചെയ്തതോടെ സുരേന്ദ്രന്റെ വാദം പൊളിയുകയായിരുന്നു.

English summary
Youth League demands prob in K Surendran's source of money for case related expences in HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X