കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര തെളിഞ്ഞത് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ്ങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതി തെരഞ്ഞെടുപ്പ് ദിവസം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്നാണ് ആദ്യമായി പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസിന് കുത്തുമ്പോള്‍ താമരയ്ക്ക് വോട്ട് പോകുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആദ്യം പരാതി ഉന്നയിച്ചത്.

<strong>'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി</strong>'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി

എന്നാല്‍ പരാതികള്‍ തള്ളി വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ വാസുകി രംഗത്തെത്തി. അത്തരത്തില്‍ ക്രമക്കേട് നടത്താന്‍ ആകില്ലെന്നായിരുന്നു വാസുകിയുടെ വിശദീകരണം. എന്നാല്‍ കളക്ടറെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദാംശങ്ങളിലേക്ക്

 താമര തെളിഞ്ഞത്

താമര തെളിഞ്ഞത്

തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിനായി കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിഞ്ഞത് കണ്ടത്.

 കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

പോളിങ് തുടങ്ങി 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും പ്രതിഷേധം ആരംഭിച്ചതോടെ ബൂത്തിലെ പോളിങ് നിര്‍ത്തിവെച്ചു. പുതിയ യന്ത്രം എത്തിച്ച് പോളിങ് പുനരാംരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 സാങ്കേതിക തകരാര്‍

സാങ്കേതിക തകരാര്‍

എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തി. വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേട് നടത്താന്‍ ആകില്ലെന്നായിരുന്നു കളക്ടര്‍ കെ വാസുകിയുടെ വിശദീകരണം.

 കളക്ടറുടെ വിശദീകരണം

കളക്ടറുടെ വിശദീകരണം

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും കളക്ടര്‍ പറഞ്ഞു.യന്ത്രം ജാം ആയത് മാത്രമാണ് പ്രശ്നമെന്നും കളക്ടര്‍ വിശദീകരിച്ചു.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

എന്നാല്‍ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ. ചൊവ്വരയില്‍ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മീണ സമ്മതിച്ചു.

 കോവളത്ത് മാത്രമല്ല

കോവളത്ത് മാത്രമല്ല

ചൊവ്വരയില്‍ അത്തരത്തില്‍ സംഭനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കോവളത്ത് മാത്രം സംഭവിച്ച കാര്യമല്ല. സാധാരണ അത്തരത്തില്‍ സംഭവിക്കാറുണ്ട്. തുടര്‍ന്ന് റിസര്‍വ്വ് യന്ത്രം എത്തിച്ച് വോട്ടിങ്ങ് തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

 രാഷ്ട്രീയ വിവാദം

രാഷ്ട്രീയ വിവാദം

കമ്മീഷന്‍റെ വെളിപ്പെടുത്തല്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചൊവ്വരയില്‍ ആരോപണം ഉയര്‍ന്നപാടെ പരാതിക്കാര്‍ തന്നെ ആരോപണം തെളിയിക്കണമെന്ന് കമ്മീഷന്‍ നിലപാട് എടുത്തിരുന്നു.

 കേസെടുക്കും

കേസെടുക്കും

ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ കേസെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പരാതി നല്‍കാന്‍ ആരും തയ്യാറിയില്ല. അതേസമയം തകരാറിലായ യന്ത്രത്തിന്‍റെ കാര്യത്തില്‍ പിന്നീട് തിരുമാനം എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

പട്ടത്തും

പട്ടത്തും

അതിനിടെ തിരുവനന്തപുരത്തെ പട്ടത്തും ഇത്തരത്തില്‍ പരാതിയുമായി ഒരു യുവാവ് രംഗത്തെത്തിയിരുന്നു. പട്ടം സ്വദേശിയായ എബിന്‍ എന്ന യുവാവാണ് ക്രമക്കേട് ചൂണ്ടിക്കാട്ടിയത്.

 അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

താന്‍ വോട്ട് ചെയ്തപ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നമാണ് കാണിച്ചതെന്ന് എബിന്‍ പറഞ്ഞു. അതേസമയം പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞില്ല. ഇതോടെ എബിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തിലായിരുന്നു വിട്ടയച്ചത്.

<strong>പിണറായി വിജയന്‍ എന്ന നേതാവിനെ താന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു.. വൈറലായി കുറിപ്പ്</strong>പിണറായി വിജയന്‍ എന്ന നേതാവിനെ താന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു.. വൈറലായി കുറിപ്പ്

<strong>9 സംസ്ഥാനങ്ങള്‍.. 'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി!! ലക്ഷ്യം 46 ലക്ഷം ജനങ്ങള്‍</strong>9 സംസ്ഥാനങ്ങള്‍.. 'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി!! ലക്ഷ്യം 46 ലക്ഷം ജനങ്ങള്‍

English summary
election commision about voting machine mishap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X