കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനും യുഡിഎഫിനും കനത്ത തിരിച്ചടി; രണ്ടില ചിഹ്നം ജോസിനെന്ന് തിര. കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പിജെ ജോസഫ് വിഭാഗത്തിനും ജോസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന‍് ഒരുങ്ങുന്ന യുഡിഎഫിനും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. കമ്മീഷനിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് ജോസിന് ചിഹ്നം അനുവദിക്കപ്പെട്ടത്. ഒരംഗം ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ എതിര്‍ത്തപ്പോള്‍ രണ്ട് അംഗങ്ങള്‍ അനുകൂലിച്ചു. ഏറെ നാളായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു.

സത്യത്തിന്‍റെ വിജയം

സത്യത്തിന്‍റെ വിജയം

സത്യത്തിന്‍റെ വിജയം എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തോടുള്ള ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം. അതേസമയം തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് അറിയിച്ചു. യുഡിഎഫിന് പുറത്തേക്ക് പോവാന്‍ ഒരുങ്ങുന്ന ജോസ് കെ മാണിയെ സംബന്ധിച്ച് കമ്മീഷന്‍ തീരുമാനം ഏറെ ആശ്വാസകരമാണ്.

ജോസിന്‍റെ നിലപാട്

ജോസിന്‍റെ നിലപാട്

ചിഹ്നത്തിന്‍റെ കാര്യത്തില്‍ തീരുമാനം വന്നതിന് ശേഷം ഇടതുമുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ തീരുമാനം എന്നായിരുന്നു ജോസിന്‍റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ ജോസിന് ചിഹ്നം ഏറെ അനുകൂല ഘടകമാവും. അതേസമയം മറുവശത്ത് പിജെ ജോസഫിനെ സംബന്ധിച്ച് ചിഹ്നം നഷ്ടം വലിയ തിരിച്ചടിയുമാവുന്നു. നിലവിലെ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ പുതിയ ചിഹ്നം തേടേണ്ടി വരും.

മാണിയുടെ നിര്യാണത്തിന് പിന്നാലെ

മാണിയുടെ നിര്യാണത്തിന് പിന്നാലെ

കെഎം മാണിയുടെ നിര്യാണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട അധികാര വടംവലിയുടെ ബാക്കിപത്രമായിട്ടായിരുന്നു ചിഹ്നത്തെ കുറിച്ചുള്ള തര്‍ക്കവും ഉയര്‍ന്നു വരുന്നത്. രണ്ടില ചിഹ്നത്തിന്‍റെ യഥാര്‍ത്ഥ അവകാശി ആരെന്ന് വ്യക്തമാവാത്ത പശ്ചാത്തലത്തില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കപ്പെട്ടിരുന്നില്ല.

നേരത്തെ ജോസഫിന് അനുകൂലം

നേരത്തെ ജോസഫിന് അനുകൂലം

എന്നാല്‍ 2019 നവംബര്‍ 30 ന് കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിജെ ജോസഫ് വിഭാഗത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാമെന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുകയായിരുന്നു.

2020 ജനുവരി 20 ന്

2020 ജനുവരി 20 ന്

എന്നാല്‍ 2020 ജനുവരി 20 ന് രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി. ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പിജെ ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി ജോസ് സമര്‍പ്പിച്ച പരാതിയിലായിരുന്നു കമ്മീഷന്‍ നടപടി.

 ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; സപ്തംബര്‍ അവസാന വാരം പരിഗണിക്കും ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; സപ്തംബര്‍ അവസാന വാരം പരിഗണിക്കും

English summary
Election commisions allows party symbol for jose k mani wing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X