ജോസ് കെ മാണിയുടെ പത്രിക സ്വീകരിയ്ക്കും
തിരുവനന്തപുരം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണിയുടെ പത്രിക സ്വീകരിയ്ക്കുമെന്ന് റിപ്പോര്‍ട്ട്. പത്രികയില്‍ അപാകതയില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ജോസ് കെ മാണിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പത്രിക സ്വീകരിയ്ക്കാതിരുന്നത്.
ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പട്ടികയില്‍ പാര്‍ട്ടി ചെയര്‍മാന്റെ സ്ഥാനത്ത് കെ എം മാണിയാണ് ഒപ്പിട്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പ്രകാരം സിഎഫ് തോമസാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്ന ആരോപണവുമായി എല്‍ഡിഎഫ്, ബിജെപി, ആം ആദ്മി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ചൊവ്വാഴ്ച വരണാധികാരിയ്ക്ക് മുമ്പാകെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജോസ് കെ മാണിയുടെ പത്രികയില്‍ അപാകതകളില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കണ്ടെത്തിയത്. ഈ അവസരത്തിലാണ് ജോസ് കെ മാണിയുടെ പത്രിക സ്വീകരിയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications