കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പുകളില്ല, സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടത്തേണ്ടതില്ലെന്ന് തീരുമാനം. ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടത്തും. നവംബർ, 3, 7 തിയ്യതികളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക.

കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളികെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി

കഴിഞ്ഞ ദിവസം ബീഹാര്‍ തിരഞ്ഞെടപ്പ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യം തീരുമാനിക്കാന്‍ പ്രത്യേക യോഗം ചേരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11.30തോട് കൂടി ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

poll

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ആറ് മാസം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അത്രയും നാളത്തേക്ക് മാത്രമായി ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതില്ലെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാനുളള സമയം ലഭിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. മാത്രമല്ല സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യവും ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വേണ്ടി വരുന്ന സാമ്പത്തിക ചിലവുകളെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ ആശങ്കകള്‍ അറിയിച്ചിരുന്നു.

Recommended Video

cmsvideo
Anil Akkara MLA Counters Cyber-Attack In A Unique Way | Oneindia Malayalam

രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ഒഴികെയുളള രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാനുളള സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. ഇത് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.

 'ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കു പിന്നിലുണ്ടോ എന്ന് അതിശയിച്ചു പോയി', പ്രതികരിച്ച് ബാലചന്ദ്ര മേനോൻ 'ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കു പിന്നിലുണ്ടോ എന്ന് അതിശയിച്ചു പോയി', പ്രതികരിച്ച് ബാലചന്ദ്ര മേനോൻ

ഇത് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. 64 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രാജ്യത്ത്് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടേയും നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പ്രതികരിച്ചു.

English summary
Election Commission decided to cancel Chavara, Kuttanad byelections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X