നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കാം, കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ വിധിയെഴുത്തിന് തീരുമാനം?
ദില്ലി : ഇനി നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാം. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങള്‍പ്പെടെ പുതുച്ചേരിയിലും അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദ്, അചല്‍ കുമാര്‍ ജ്യോതി, ഒപി റാവത്ത് എന്നിവർ എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ്
കേരളമടക്കം നാലു സംസ്ഥാനങ്ങള്‍പ്പെടെ പുതുച്ചേരിയിലും അടുത്ത വര്‍ഷം ഏപ്രില്‍ മെയ്മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം.

സംസ്ഥാനങ്ങള്‍
അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍പ്പെടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം.

തമിഴ്‌നാട്?
തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടന്ന നിലപാടിലാണ് കമ്മീഷന്‍.

തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമോ
പ്രളയത്തെ തുടര്‍ന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് കമ്മീഷന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം സര്‍ക്കാരില്‍ നിന്നോ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നോ ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ക്കായി കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശം ആരംഭിച്ചു. പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. അടുത്ത ദിവസങ്ങളിലായി മറ്റു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും.

സന്ദര്‍ശനം നടത്തുന്നത്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദ്, അചല്‍ കുമാര്‍ ജ്യോതി, ഒപി റാവത്ത് എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം












Click it and Unblock the Notifications