കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പല മെമ്പർമാരുടെയും പദവി തെറിക്കും! തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച 8750 പേരെ അയോഗ്യരാക്കി..

ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർ, പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 2015 നവംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച 8750 പേരെ അയോഗ്യരാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്ക്കരന്റേതാണ് നടപടി. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഇവരെ അയോഗ്യരാക്കിയത്.

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

പിൻഭാഗത്തും ലൈംഗികാവയവം! ഇരട്ട ജനനേന്ദ്രിയവുമായി ആൺകുഞ്ഞ് പിറന്നു! നടുക്കം മാറാതെ ലോകം...പിൻഭാഗത്തും ലൈംഗികാവയവം! ഇരട്ട ജനനേന്ദ്രിയവുമായി ആൺകുഞ്ഞ് പിറന്നു! നടുക്കം മാറാതെ ലോകം...

ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർ, പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അയോഗ്യരായവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലോ 2020ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതിരഞ്ഞെടുപ്പുകളിലോ മത്സരിക്കാനാകില്ല.

അയോഗ്യത...

അയോഗ്യത...

2015ലെ പൊതുതിരഞ്ഞെടുപ്പിൽ ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർ, പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവർ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കിയത്. കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 89 എന്നിവപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിലൂടെ ഉണ്ടാകുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് എത്രയും പെട്ടെന്ന് അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

 മത്സരിക്കാനാകില്ല...

മത്സരിക്കാനാകില്ല...

8750 പേരെ 2017 ഡിസംബർ 20 മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യരാക്കിയിരിക്കുന്നത്. ഇവർക്ക് 2022 വരെയുള്ള ഒരു തിരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ സാധിക്കില്ല. 882 ഗ്രാമ പഞ്ചായത്തുകളിലെ 6559 പേരെയും, 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരെയും, 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരെയും 84 മുനിസിപ്പാലിറ്റികളിലെ 1188 പേരും, ആറ് കോർപ്പറേഷനുകളിലെ 384 പേരും അയോഗ്യരാക്കിയവരിൽപ്പെടും.

കണക്കുകൾ...

കണക്കുകൾ...

ഗ്രാമ പഞ്ചായത്തിലേക്ക് 10000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 30000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് 60000 രൂപയുമാണ് ഒരാൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. മുനിസിപ്പാലിറ്റികളിൽ ഇത് യഥാക്രമം 30000 മുതൽ 60000 രൂപ വരെയാണ്.

സമർപ്പിക്കാത്തവർ...

സമർപ്പിക്കാത്തവർ...

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഭൂരിഭാഗം പേരും യഥാർത്ഥ ചെലവ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നില്ല.കമ്മീഷൻ പിന്നീട് ഇവർക്ക് നോട്ടീസ് അയച്ചതോടെ ചിലരെല്ലാം കണക്കുകൾ സമർപ്പിച്ചു. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കണക്കുകൾ സമർപ്പിക്കാത്തവരെയാണ് കമ്മീഷൻ അയോഗ്യരാക്കിയത്.

English summary
election commission disqualified 8750 candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X